തൃശൂര്‍: ഇരിങ്ങാലക്കുട കാട്ടൂര്‍ കടവ് ലക്ഷ്മി വധക്കേസില്‍ പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തി.
ശിക്ഷാവിധി ഏഴിന്. കാട്ടൂര്‍ വില്ലേജ്, കാട്ടൂര്‍ കടവ് ദേശത്ത് നന്തിലത്തു പറമ്പില്‍ ചന്ദ്രശേഖരന് മകന് ദര്‍ശന്‍കുമാര്‍, കാട്ടൂര്‍ വില്ലേജ് കരാഞ്ചിറ ദേശത്ത് ചെമ്പാപ്പുള്ളി ദാസന് മകന് നിഖില്‍ ദാസ്, പുല്ലഴി വില്ലേജ് ഒളരി ദേശത്ത് നങ്ങേലി രവീന്ദ്രന് മകന് ശരത്ത്, ചൊവ്വൂര്‍ വില്ലേജ് പാറക്കോവില്‍ ദേശത്ത് കള്ളിയത്ത് രാജന് മകന് രാകേഷ് എന്നിവരെയാണ് ഇരിങ്ങാലക്കുട
അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി ജഡ്ജി എന്‍. വിനോദ്കുമാര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
വിധി ഏഴിന് പറയും. 2023 മാര്‍ച്ച് 14 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്.
കേസിലെ ഒന്നാം പ്രതിയ്ക്ക് ലക്ഷ്മിയുടെ ഭര്‍ത്താവായ ഹരീഷിനോടും ഭാര്യ ലക്ഷ്മിയോടുമുള്ള മുന്‍ വിരോധം ഉണ്ടായിരുന്നു. തുടര്‍ന്ന് ഇവരെ വധിക്കണമെന്നുള്ള ഉദ്ദേശത്താല്‍ ഒന്നാം പ്രതി 5 ഉം 6 ഉം പ്രതികളുടെ സഹായം തേടി.
ഇവരുടെ സഹായത്താല്‍ ഒന്നും മൂന്നും നാലും അഞ്ചും പ്രതികള്‍ അഞ്ചാം പ്രതി താമസിക്കുന്ന കാട്ടൂരിലുള്ള വീട്ടില്‍ ഒത്തു കൂടി ലക്ഷ്മിയേയും ഹരീഷിനേയും കൊലപ്പെടുത്തുന്നതിനായി ഒന്നാം പ്രതിയുടെ നേതൃത്വത്തില്‍ ഗൂഡാലോചന നടത്തി. തുടര്‍ന്ന് മൂന്നും നാലും പ്രതികള്‍ കാട്ടൂര്‍ മാര്‍ക്കറ്റിലെ ഒരു കടയില്‍ നിന്നും രണ്ടു വാളുകള്‍ വാങ്ങി, കത്തികള്‍, സ്ഫോടക വസ്തുക്കള്‍ എന്നിവ കൈവശം വെച്ചും ഒന്നും, മൂന്നും, നാലും പ്രതികള്‍ ചേര്‍ന്ന് തോട്ട
നിര്‍മ്മിച്ച് മുന്നൊരുക്കം നടത്തി. 2021 മാർച്ച് 14ന് രാത്രി ഒമ്പതിന് ലക്ഷ്മിയും കുടുംബവും താമസിച്ചിരുന്ന കാട്ടൂര്‍ കടവിലെ വാടക വീടിന്റെ പുറത്തെ റോഡില്‍ സംസാരിച്ച് കൊണ്ടിരുന്ന ലക്ഷ്മിയുടെ നേരെ രണ്ടാം പ്രതി തോട്ടയെറിഞ്ഞു.
മൂന്നാം പ്രതി കൈവശമുണ്ടായിരുന്ന കൊടുവാള് കൊണ്ട് ലക്ഷ്മിയുടെ കൂടെ നിന്നിരുന്ന ഹരീഷിന്റെ സഹോദരിയുടെ മകനായ അഭിനന്ദിനെ വെട്ടുകയും, ഒന്നാം പ്രതി ലക്ഷ്മിയുടെ മുടിയില്‍ കുത്തി പിടിച്ച് കൈവശമുണ്ടായിരുന്ന കത്തി കൊണ്ട് ലക്ഷ്മിയെ കുത്തി. നാലാം പ്രതി ലക്ഷ്മിയെ കൊടുവാള് കൊണ്ട് കൈത്തണ്ടയിലും തലയുടെ പുറകിലും വെട്ടുകയും രണ്ടാം പ്രതി ലക്ഷ്മിയെ ചവിട്ടി താഴെയിടുകയും, മൂന്നാം പ്രതി കൈവശമുണ്ടായിരുന്ന വാളുകൊണ്ട് ലക്ഷ്മിയുടെ ഇരു കാലുകളിലും തുടയിലും വെട്ടി പരിക്കേല്‍പ്പിച്ച് രണ്ടാം പ്രതി ക്യാനില്‍ കൊണ്ടു വന്ന പെട്രോള്‍ ലക്ഷ്മിയുടെ ദേഹത്തൊഴിക്കുകയും, ചെയ്തു.
ഗുരുതരമായ പരുക്കേറ്റ ലക്ഷ്മി ഹരീഷ് (43) സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. കാട്ടൂര്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കാട്ടൂര്‍ എസ്.എച്ച്.ഒ.
ആയിരുന്ന അനില്‍കുമാര്‍ വി.വി. അന്വേഷണം നടത്തി 1 മുതല്‍ 7 കൂടി പ്രതികള്‍ക്കെതിരെ കുറ്റപ്രതം സമര്‍പ്പിച്ചു.
ഇരിങ്ങാലക്കുട അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി എന്‍.
വിനോദ് കുമാര്‍ ആണ് 1 മുതല്‍ 4 വരെ പ്രതികളെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷന് ഭാഗത്തു നിന്നും 59 സാക്ഷികളെ വിസ്തരിക്കുകയും 39 തൊണ്ടി മുതലുകളും 176 രേഖകളും മാര്‍ക്ക് ചെയ്യുകയും ചെയ്തു.
പ്രതി ഭാഗത്തു നിന്നും 3 സാക്ഷികളെ വിസ്തരിക്കുകയും 5 രേഖകള്‍ മാര്‍ക്ക് ചെയ്യുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ.
ജോജി ജോര്‍ജ്, മുന്‍ പ്രോസിക്യൂട്ടര്‍ ആയിരുന്ന അഡ്വ. പി.ജെ ജോബി , അഡ്വ.എബില്‍ ഗോപുരന്‍, അഡ്വ.പി.എസ് സൗമ്യ എന്നിവര്‍ ഹാജരായി.
ലെയ്സണ്‍ ഓഫീസര്‍ സി.പി.ഒ. വിനീഷ് കെ.വി പ്രോസിക്യൂഷന് നടപടികള്‍ ഏകോപിപ്പിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]