ലണ്ടൻ ∙ മാഞ്ചസ്റ്റർ സിനഗോഗിൽ രണ്ടു പേർ
കത്തിയാക്രമണത്തിനിടെ അക്രമിയെ നേരിടുന്നതിനിടെ പൊലീസ് നടത്തിയ വെടിവയ്പിൽ അബദ്ധത്തിൽ 2 പേർക്കുകൂടി വെടി കൊണ്ടതായി അധികൃതർ. അക്രമി സിനഗോഗിൽ പ്രവേശിക്കുന്നതു തടയാൻ വാതിലിനു പിന്നിൽ നിന്നു ശ്രമിക്കുന്നതിനിടെയാണ് ഇരുവർക്കും വെടിയേറ്റതെന്നും കൊല്ലപ്പെട്ട
2 പേരിലൊരാൾക്കും പരുക്കേറ്റവരിലൊരാൾക്കുമാണ് വെടിയേറ്റതെന്നും പൊലീസ് അറിയിച്ചു. കത്തിയാക്രമണത്തിന്റെ പിറ്റേന്നാണ്, 2 പേർക്കു വെടിയേറ്റത് പൊലീസ് നടപടിക്കിടെയാണെന്ന് പൊലീസ് കുറ്റസമ്മതം നടത്തിയത്.
പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട
ബ്രിട്ടിഷ് പൗരത്വമുള്ള സിറിയൻ വംശജൻ ജിഹാദൽ ഷമി(35)യാണ് സിനഗോഗിൽ കടന്നുകയറി ഒട്ടേറെപ്പേരെ കത്തികൊണ്ട് ആക്രമിച്ചത്. ആക്രമണം നടന്ന സിനഗോഗ് പ്രധാനമന്ത്രി കിയ സ്റ്റാമർ സന്ദർശിച്ചു. ജൂത ആരാധനാലയങ്ങളായ സിനഗോഗുകൾക്ക് സുരക്ഷ വർധിപ്പിക്കാൻ ബ്രിട്ടിഷ് സർക്കാർ തീരുമാനിച്ചു.
അതേസമയം, പലസ്തീനു പിന്തുണയുമായി ലണ്ടനിൽ നടത്തുന്ന റാലി മാറ്റിവയ്ക്കാൻ അധികൃതർ ആവശ്യപ്പെട്ടെങ്കിലും സംഘാടകർ വിസമ്മതിച്ചു.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]