ബെംഗളൂരു ∙ മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ ടി.ജെ.എസ്. ജോർജ് (97)
.
പത്രാധിപർ, കോളമിസ്റ്റ്, ജീവചരിത്രകാരൻ എന്നീ നിലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. ഇംഗ്ലിഷിലും മലയാളത്തിലുമായി ഒട്ടേറേ പുസ്തകങ്ങൾ എഴുതിയിട്ടുണ്ട്. തയ്യിൽ ജേക്കബ് സോണി ജോർജ് എന്നാണ് പൂർണനാമം.
2011 ൽ രാജ്യം പത്മഭൂഷൺ നൽകി ആദരിച്ചു. മാധ്യമ രംഗത്തെ മികവിനു കേരള സർക്കാർ നൽകുന്ന ഉന്നത അംഗീകാരമായ സ്വദേശാഭിമാനി – കേസരി പുരസ്കാരം 2019 ൽ ലഭിച്ചു.
ഏഷ്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ജേണലിസം ചെയർമാനായിരുന്നു.
1928 മേയ് 7 ന് പത്തനംതിട്ട ജില്ലയിലെ തുമ്പമണിലാണ് ജനിച്ചത്.
തിരുവനന്തപുരത്തും പിന്നീട് മദ്രാസ് ക്രിസ്ത്യൻ കോളജിലുമായി പഠനം പൂർത്തിയാക്കി ജോലി തേടി ബോംബെയിലെത്തിയ അദ്ദേഹം യാദൃച്ഛികമായാണ് പത്രപ്രവർത്തകനായത്. 1950 ൽ ഫ്രീപ്രസ് ജേർണലിലൂടെ പത്രപ്രവർത്തനം തുടങ്ങിയ അദ്ദേഹം ഇന്ത്യയിലും വിദേശത്തുമായി അരനൂറ്റാണ്ടിലേറെ മാധ്യമപ്രവർത്തകനായിരുന്നു. ഇന്റർനാഷനൽ പ്രസ് ഇൻസ്റ്റിറ്റ്യൂട്ട്, ദ് സെർച്ലൈറ്റ്, ഫാർ ഈസ്റ്റേൺ ഇക്കണോമിക് റിവ്യൂ എന്നിവയിൽ പ്രവർത്തിച്ചു.
ഹോങ്കോങ്ങിൽ നിന്നുള്ള ഏഷ്യ വീക്കിന്റെ സ്ഥാപക പത്രാധിപരാണ്.
1965 ൽ, ബിഹാർ മുഖ്യമന്ത്രിയായിരുന്ന കെ.ബി.സഹായിയെ എതിർത്തതിനു ജയിലിലടയ്ക്കപ്പെട്ട ജോർജ്, സ്വതന്ത്രഇന്ത്യയിൽ ആദ്യമായി ജയിലിൽ അടയ്ക്കപ്പെട്ട
പത്രാധിപരാണ്. പ്രതിരോധമന്ത്രിയായിരുന്ന വി.കെ.കൃഷ്ണമേനോനാണ് അന്ന് അദ്ദേഹത്തിനു വേണ്ടി കോടതിയിൽ ഹാജരായത്.
തന്റെ പത്രപ്രവർത്തക ജീവിതത്തെ അടിസ്ഥാനമാക്കി എഴുതിയ ‘ഘോഷയാത്ര’ എന്ന പുസ്തകം ശ്രദ്ധിക്കപ്പെട്ടു. വി.കെ.കൃഷ്ണമേനോൻ, നർഗീസ്, എം.എസ്.സുബലക്ഷ്മി, സിംഗപ്പൂർ മുൻ പ്രസിഡന്റ് ലീക്വാൻയൂ തുടങ്ങിയവരെക്കുറിച്ചുളള ജീവചരിത്രക്കുറിപ്പുകൾ ശ്രദ്ധേയമാണ്.
ഭാര്യ: പരേതയായ അമ്മു.
മക്കൾ: എഴുത്തുകാരനായ ജീത് തയ്യിൽ, ഷെബ
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]