കുവൈത്ത് സിറ്റി: കുവൈത്തിൽ ഡെലിവറി വാഹനം മോഷ്ടിച്ച കേസിൽ പ്രതിയെ അഹമ്മദി പോലീസ് പിടികൂടി. യാത്ര ചെയ്യാൻ സ്വന്തമായി വാഹനമില്ലാത്തതിനാലാണ് മോഷണം നടത്തിയതെന്ന് ഇയാൾ കുറ്റം സമ്മതിച്ചു.
അറസ്റ്റ് ചെയ്യുമ്പോൾ ഇയാളുടെ കൈവശം നിന്നും ക്രിസ്റ്റൽ മെത്തും ഉപയോഗിക്കാൻ തയ്യാറാക്കിയ അഞ്ച് സൂചികളും പോലീസ് കണ്ടെടുത്തു. മയക്കുമരുന്ന് ഉപയോഗം കാരണം ജോലി നഷ്ടപ്പെട്ടെന്നും സമ്പാദ്യമെല്ലാം തീർന്നതോടെയാണ് മോഷണത്തിലേക്ക് തിരിഞ്ഞതെന്നും പ്രതി വെളിപ്പെടുത്തി.
മുത്ല ഏരിയയിൽ സാധനം നൽകാനെത്തിയ ഏഷ്യൻ വംശജനായ ഡെലിവറി ഡ്രൈവറാണ് മോഷണവിവരം ആഭ്യന്തര മന്ത്രാലയത്തിൽ അറിയിച്ചത്. വിലാസം ഉറപ്പിക്കാനായി വാഹനം സ്റ്റാർട്ട് ചെയ്ത് നിർത്തി പുറത്തിറങ്ങിയപ്പോൾ അജ്ഞാതൻ വാഹനവുമായി കടന്നുകളയുകയായിരുന്നു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]