വീടിന്റെ മനോഹരമായ ഇടമാണ് ബാൽക്കണി. വൈകുന്നേരങ്ങളിൽ ചായയും കുടിച്ച് സമാധാനത്തോടെയിരിക്കാൻ ഒട്ടുമിക്ക ആളുകളും ബാൽക്കണിയാണ് തെരഞ്ഞെടുക്കുന്നത്.
കൂടുതൽ മനോഹരമാക്കാൻ ബാൽക്കണിയിൽ ചെടികൾ വളർത്തുന്നവരുമുണ്ട്. എന്നാൽ വൈകുന്നേരങ്ങളിലെ കൊതുകിന്റെയും മറ്റു പ്രാണികളുടെയും ശല്യം സഹിക്കാൻ കഴിയാത്തതാണ്.
നാരങ്ങ ഉപയോഗിച്ച് ബാൽക്കണിയിൽ വരുന്ന കീടങ്ങളെ അകറ്റാനും നല്ല ഗന്ധം പരത്താനും സാധിക്കും. അറിയാം ഗുണങ്ങൾ.
മുറിച്ചു കഴിഞ്ഞാൽ നാരങ്ങയ്ക്ക് നല്ല സുഗന്ധമാണ്. കാരണം നാരങ്ങയിൽ ലിമോണീൻ, സിട്രാൽ തുടങ്ങിയ സംയുക്തങ്ങൾ ഉണ്ട്.
ഈ സംയുക്തങ്ങളിൽ ആന്റിബാക്റ്റീരിയൽ, ആന്റിഫങ്കൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. അതിനാൽ വായുവിലൂടെ ഉണ്ടാകുന്ന അണുക്കളെ ഇത് ചെറുത്ത് നിർത്തുന്നു.
കൂടാതെ ചുറ്റിനും നല്ല സുഗന്ധം പരത്തുകയും ചെയ്യും. 2.
കൊതുക്, ഉറുമ്പ്, മറ്റു കീടങ്ങൾ എന്നിവയെ തുരത്താനും നാരങ്ങ ബെസ്റ്റാണ്. കാരണം നാരങ്ങയുടെ ശക്തമായ ഗന്ധത്തെ ഇവയ്ക്ക് അതിജീവിക്കാൻ സാധിക്കുകയില്ല.
ഇതിൽ മറ്റു രാസവസ്തുക്കൾ ഒന്നും അടങ്ങിയിട്ടില്ലാത്തതുകൊണ്ട് തന്നെ കുട്ടികളും വളർത്തുമൃഗങ്ങളും ഉള്ള വീടുകളിൽ ഇങ്ങനെ ചെയ്യാവുന്നതാണ്. 3.
ശരിയായ സ്ഥലത്ത് വെച്ചാൽ മാത്രമേ ഇതിന് ഉപയോഗം ഉണ്ടാവുകയുള്ളു. സൂര്യപ്രകാശം ലഭിക്കുന്ന സ്ഥലത്തോ ജനാലയുടെ വശങ്ങളിലോ നാരങ്ങ സൂക്ഷിക്കാം.
ഇത് നല്ല രീതിയിൽ സുഗന്ധം പരത്താൻ സഹായിക്കുന്നു. 4.
അതിരാവിലെ അല്ലെങ്കിൽ വൈകുന്നേരങ്ങളിൽ ഇങ്ങനെ ചെയ്യുന്നതാണ് ഉചിതം. ഈ സമയങ്ങളിലാണ് കൊതുകിന്റെയും മറ്റു ജീവികളുടെയും ശല്യം കൂടുതൽ ഉണ്ടാവുന്നത്.
5. അതേസമയം രണ്ട് ദിവസം കൂടുമ്പോൾ നാരങ്ങ മാറ്റി പുതിയത് വയ്ക്കാൻ ശ്രദ്ധിക്കണം.
ഉണങ്ങി കഴിഞ്ഞാൽ നാരങ്ങയുടെ സുഗന്ധം നഷ്ടപ്പെടുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]