കാസർകോട് ∙ ട്രെയിൻ യാത്രക്കാരിയുടെ സ്വർണാഭരണങ്ങൾ ഉൾപ്പെടെ 4.33 ലക്ഷം രൂപയുടെ സാധനങ്ങളടങ്ങിയ ബാഗ് കവർന്ന കേസിൽ പ്രതിയായ തിരുവനന്തപുരം സ്വദേശി അറസ്റ്റിൽ. നെടുമങ്ങാട് ആനാട് വാഴോട്ടുക്കോണം തടത്തരികത്ത് വീട്ടിൽ എസ്.എം.അശ്വിനെയാണു (23) റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തത്.
മറ്റൊരു മോഷണക്കേസിൽ അറസ്റ്റിലായി ജയിലിൽ കഴിയവേയാണ് ഇയാളെ വീണ്ടും അറസ്റ്റ് ചെയ്തത്. ഓഗസ്റ്റ് 26നു കച്ചിഗുഡയിൽനിന്ന് ഉഡുപ്പിയിലേക്കുള്ള മുരുഡേശ്വർ സൂപ്പർഫാസ്റ്റ് എക്സ്പ്രസ് ട്രെയിനിൽ ബി4 കോച്ചിലെ യാത്രക്കാരി ഹൈദരാബാദ് സിറ്റിയിലെ മല്ലറെഡി കോളനിയിലെ പി.സ്കന്ദനയുടെ ബാഗാണു കവർന്നത്.
26നു രാത്രി 10നും 27നു രാവിലെ 7.50നും ഇടയിലുള്ള സമയത്തായിരുന്നു കവർച്ച.കാസർകോട് റെയിൽവേ എസ്ഐ എം.റജികുമാറിന്റെ നേതൃത്വത്തിലുള്ള സംഘം തിരുനെൽവേലി ജയിലിൽനിന്ന് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്നു തെളിവെടുപ്പിനായി പ്രതിയെ തൃശൂരിലെത്തിച്ചു.
ഇവിടെയുള്ള ജ്വല്ലറിയിൽ വിൽപന നടത്തിയ സ്വർണവള പരിശോധനയിൽ കണ്ടെടുത്തു. എഎസ്ഐ കെ.വേണുഗോപാൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ വിപിൻ മാത്യു, സുധീഷ്, സുശാന്ത് എന്നിവരും സംഘത്തിലുണ്ടായിരുന്നു. ഇയാൾക്കെതിരെ പത്തിലേറെ കവർച്ച കേസുകളും പോക്സോ കേസുകളുമുണ്ടെന്നു പൊലീസ് പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]