പട്ടാഴി∙ യുവതിക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചതോടെ പ്രതിരോധ പ്രവർത്തനം ഊർജിതമാക്കി ആരോഗ്യവകുപ്പും പഞ്ചായത്തും. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ് യുവതി. വീട്ടിലെ കിണർ, സമീപത്തെ ജലാശയം എന്നിവിടങ്ങളിൽ നിന്നു ജലത്തിന്റെ സാംപിൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
രണ്ടാഴ്ച മുൻപ് പനിയെത്തുടർന്ന് പട്ടാഴിയിലെ ആശുപത്രിയിൽ ചികിത്സ തേടുകയായിരുന്നു. നടുവേദനയും ശരീരവേദനയുമായിരുന്നു ലക്ഷണങ്ങൾ.
പനി കടുത്തതോടെ അടൂരിലും, കൊല്ലത്തും ആശുപത്രികളിൽ ചികിത്സ തേടി. ഒടുവിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചാണ് രോഗം സ്ഥിരീകരിച്ചത്. മുൻ കരുതലിന്റെ ഭാഗമായി മേഖലയിലെ വീടുകൾ, കിണറുകൾ, ജലാശയങ്ങൾ, എന്നിവിടങ്ങളിൽ ക്ലോറിനേഷൻ നടത്തി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]