പുത്തൂർ ∙ ആറു മാസം തികഞ്ഞില്ല, സംസ്ഥാന ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനം വീണ്ടും പുത്തൂരിന്. 30ന് നറുക്കെടുത്ത സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയുമായാണു ഇത്തവണ ഭാഗ്യദേവത പുത്തൂരിനെ കടാക്ഷിച്ചത്.
ഡ്രൈവറായ പുത്തൂർ പുല്ലാമല കാർത്തിക നിലയത്തിൽ ജെ.ഗിരീഷ് കുമാറാണ് (അപ്പു–50) ഭാഗ്യവാൻ. ടിക്കറ്റ് നമ്പർ എസ്ഒ 500622.
കേരളപുരം സ്വദേശിയിൽ നിന്നാണു ടിക്കറ്റ് വാങ്ങിയത്. കേരളപുരം പൂരം ലക്കി സെന്ററിലെ ടിക്കറ്റാണ്.
ഇന്ന് എസ്ബിഐ പുത്തൂർ ശാഖയിൽ ഏൽപിക്കും.
മാതാപിതാക്കളും ഭാര്യയും 2 മക്കളും അടങ്ങുന്നതാണു ഗിരീഷിന്റെ കുടുംബം. സ്വന്തമായി ഉണ്ടായിരുന്ന ഓട്ടോറിക്ഷ വിറ്റ ശേഷം പുതിയ ഓട്ടോറിക്ഷ വാങ്ങാനുള്ള ശ്രമത്തിനിടയിലാണ് ഭാഗ്യം കടാക്ഷിച്ചത്.
പതിവായി ലോട്ടറി എടുക്കുന്ന സ്വഭാവമുണ്ട്. 5000 രൂപ വരെയുള്ള സമ്മാനങ്ങൾ മുൻപ് ലഭിച്ചിട്ടുണ്ട്.
ഈ വർഷം മേയ് മാസത്തിലായിരുന്നു ഇതിനു മുൻപ് പുത്തൂരിൽ ഒന്നാം സമ്മാനം ഒരു കോടി രൂപ അടിച്ചത്.
പുത്തൂർ സ്വദേശി കെ.ബേബിക്കുട്ടിയായിരുന്നു ഭാഗ്യവാൻ. 500505 അന്നത്തെ ഭാഗ്യനമ്പർ.
ഇത്തവണയും ഒന്നാം സമ്മാനത്തിന്റെ ആദ്യ മൂന്നക്കം ആവർത്തിച്ചു എന്നതു കൗതുകമായി..! കഴിഞ്ഞ 15 വർഷത്തിനുള്ളിൽ പുത്തൂരിനു ലഭിക്കുന്ന 16–ാമത്തെ ഒന്നാം സമ്മാനമാണ് ഇത്.
2015ആയിരുന്നു പുത്തൂരിന്റെ ഭാഗ്യവർഷം. 3 ഒന്നാം സമ്മാനങ്ങളാണ് ആ വർഷം പുത്തൂരിനെ തേടിയെത്തിയത്.
2023ൽ രണ്ട് ഒന്നാം സമ്മാനങ്ങളും ലഭിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]