ഷൊർണൂർ ∙ ഓർമക്കുറവ് മൂലം വീടുവിട്ടിറങ്ങി തെരുവിൽ കഴിയുകയായിരുന്ന കോയമ്പത്തൂർ സ്വദേശിയായ വയോധികന്റെ ബന്ധുക്കളെ കണ്ടെത്തി ഷൊർണൂർ പൊലീസ്. കഴിഞ്ഞ ദിവസമാണ് ഡിവൈഎസ്പി ആർ.മനോജ്കുമാർ ഔദ്യോഗിക വാഹനത്തിൽ സഞ്ചരിക്കുമ്പോൾ അവശനിലയിലായ വയോധികനെ കല്ലിപ്പാടം കാർമൽ സ്കൂളിനു സമീപത്തായി കണ്ടത്. വാഹനം നിർത്തി വയോധികനെ ഡിവൈഎസ്പി ഓഫിസിൽ എത്തിച്ചു.
വിവരങ്ങൾ ചോദിച്ചപ്പോൾ വ്യക്തമായി ഒന്നും പറഞ്ഞില്ലെങ്കിലും പേരും സ്ഥലവും മാത്രം പറഞ്ഞു.
പട്ടാമ്പിയിലെ സ്നേഹ നിലയത്തിൽ താൽക്കാലിക അഭയം നൽകിയ ശേഷം ബന്ധുക്കൾക്കായുള്ള അന്വേഷണം ആരംഭിച്ചു. ഒടുവിൽ വിശദമായ മേൽവിലാസം ലഭിച്ച് ബന്ധുക്കളെ ബന്ധപ്പെട്ടു.
പിതാവ് സുരക്ഷിതരായി തങ്ങളുടെ കൈവശമുണ്ടെന്ന് വിവരം കൈമാറിയപ്പോൾ മകനും ഇരട്ടി സന്തോഷമായി.
കോയമ്പത്തൂരിലെ അണ്ണൂർ പൊലീസിന് ലഭിച്ച ബന്ധുക്കളുടെ പരാതിയിൽ അന്വേഷണം പുരോഗമിക്കുമ്പോഴാണ് മണിയെന്ന പേരിൽ അറിയപ്പെടുന്ന നഞ്ചനെ (57) ഷൊർണൂർ പൊലീസ് കണ്ടുമുട്ടുന്നത്. മണിക്കൂറുകൾക്കകം മകൻ സുഭാഷ് ഷൊർണൂരിൽ എത്തി.
പുതുവസ്ത്രങ്ങളും സ്നേഹ സമ്മാനങ്ങളും നൽകിയാണ് പൊലീസ് മണിയെ തിരികെ മകനോടൊപ്പം യാത്രയാക്കിയത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]