തൃശൂർ ∙ സംസ്ഥാന സീനിയർ ബാസ്കറ്റ്ബോൾ ചാംപ്യൻഷിപ്പിന്റെ ഭാഗമായി ബാസ്കറ്റ്ബോൾ പരിശീലകർക്കു ക്ലാസെടുക്കാൻ പ്രമുഖ പരിശീലകൻ റിച്ചഡ് ലീ ബ്രൂക്സ് എത്തുന്നു. ഏഴിനു കുന്നംകുളത്ത് ആരംഭിക്കുന്ന ചാംപ്യൻഷിപ്പിന്റെ ഭാഗമായി 11, 12 തീയതികളിലാണു സ്ലൊവാക്യൻ പരിശീലകൻ ബ്രൂക്സ് എത്തുന്നത്. യൂത്ത് ബാസ്കറ്റ്ബോൾ ഡവലപ്മെന്റ് മേഖലയിൽ വിദഗ്ധനായ അദ്ദേഹം വിവിധ വർഷങ്ങളിൽ യുഎസ്, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങളിൽ കോച്ച് ഓഫ് ദി ഇയർ ആയി തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
കുന്നംകുളം ജവാഹർ സ്ക്വയറിലെ ക്യാംപിനു പുറമേ 13ന് എറണാകുളം രാജഗിരി ഇൻഡോർ സ്റ്റേഡിയം, 16ന് ആലപ്പുഴ വൈഎംസിഎ, 18നും 19നും തിരുവനന്തപുരം സെന്റ് ജോസഫ്സ് സ്കൂൾ എന്നിവിടങ്ങളിലും ക്യാംപുകൾ നയിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]