കട്ടപ്പന∙ മാലിന്യക്കുഴിയിൽ കുടുങ്ങി, തമിഴ്നാട് സ്വദേശികളായ 3 തൊഴിലാളികൾ മരിച്ചതു വിഷവാതകം ശ്വസിച്ചാണെന്നു പ്രാഥമിക നിഗമനം. കാർബൺ മോണോക്സൈഡ് ശ്വസിച്ചതാണു മരണകാരണമെന്നാണു പോസ്റ്റ്മോർട്ടത്തിലെ വിലയിരുത്തൽ.
മാലിന്യക്കുഴി ശുചീകരിക്കാനായി കരാറെടുത്ത കമ്പം കണ്ണൻ വിവേകാനന്ദൻ തെരുവ് സ്വദേശി ജയരാമൻ (48), ഗൂഡല്ലൂർ കംപോസ്റ്റ് തെരുവ് സ്വദേശി മൈക്കിൾ (ഗവാസ്കർ-23), കീഴെ ഗൂഡല്ലൂർ പട്ടാളമ്മൻകോവിൽ തെരുവിൽ സുന്ദരപാണ്ഡ്യൻ (37) എന്നിവരാണു മരിച്ചത്.
ചൊവ്വാഴ്ച രാത്രി പത്തോടെ കട്ടപ്പന-പാറക്കടവ് റൂട്ടിലെ ഹോട്ടലിനോടു ചേർന്നുള്ള മാലിന്യക്കുഴി ശുചീകരിക്കാൻ ശ്രമിക്കുന്നതിനിടെയായിരുന്നു അപകടം.സംഭവത്തിൽ ഇടുക്കി കലക്ടർ ദിനേശൻ ചെറുവാട്ട് സർക്കാരിനു റിപ്പോർട്ട് സമർപ്പിച്ചു. മാലിന്യടാങ്ക് നിർമാണത്തിൽ വീഴ്ചയുണ്ടോയെന്നു റിപ്പോർട്ട് നൽകാൻ മലിനീകരണ നിയന്ത്രണ ബോർഡിനോടു കലക്ടർ നിർദേശിച്ചിട്ടുണ്ട്.
അപകടവുമായി ബന്ധപ്പെട്ടു സ്ഥാപന ഉടമകൾക്കെതിരെ കേസെടുത്തതായി പൊലീസ് അറിയിച്ചു.
മാൻഹോളിലൂടെ കുഴിയിലേക്ക് ഇറങ്ങിയ ഒരാൾ അകത്തു കുടുങ്ങിയതോടെ രക്ഷിക്കാൻ ഇറങ്ങിയ മറ്റു രണ്ടുപേരും അപകടത്തിൽപെടുകയായിരുന്നു. തുടർന്നു പൊലീസിനെയും അഗ്നിരക്ഷാസേനയെയും വിവരമറിച്ചു.
മാൻഹോളിലൂടെ ഇറങ്ങി രക്ഷിക്കാനുള്ള ശ്രമം വിഫലമായതോടെ മണ്ണുമാന്തിയന്ത്രം ഉപയോഗിച്ചു മാലിന്യക്കുഴിയുടെ ഒരുഭാഗം പൊളിച്ചുനീക്കി ഒന്നരമണിക്കൂറോളം സമയമെടുത്താണു മൂവരെയും കണ്ടെത്തിയത്. ഇവരെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]