ക്രൂഡ് ഓയിലിന്റെ ഈറ്റില്ലങ്ങളിലൊന്നായ റഷ്യയിൽ പെട്രോളും ഡീസലും കിട്ടാതെ ജനങ്ങൾ നെട്ടോട്ടത്തിൽ. പമ്പുകളിലെല്ലാം കിലോമീറ്ററുകൾ നീളുന്ന നീണ്ടനിര.
ക്ഷാമം കടുത്തതോടെ കയറ്റുമതിക്ക് പൂട്ടിട്ട പുട്ടിൻ ഭരണകൂടം പെട്രോളിന്റെയും ഡീസലിന്റെയും വിൽപന റേഷനുമാക്കി.
വാഹന ഉടമകൾക്ക് പമ്പുകളിൽ 15 മുതൽ 30 ലിറ്റർ വരെ ഇന്ധനമാണ് റേഷൻ അടിസ്ഥാനത്തിൽ അനുവദിക്കുന്നത്.
റഷ്യയുടെ സൈനിക ക്യാമ്പുകൾക്ക് നേരെയുള്ള ആക്രമണം പാളിയതിനെ തുടർന്ന് യുക്രെയ്ൻ പയറ്റിയ പുത്തൻ തന്ത്രമാണ് റഷ്യയെ പിടിച്ചുലയ്ക്കുന്നത്.
ഇപ്പോൾ യുക്രെയ്ന്റെ ഡ്രോണുകളും മിസൈലുകളുമെത്തുന്നത്.
റഷ്യയുടെ പല തന്ത്രപ്രധാന റിഫൈനറികൾക്കും യുക്രെയ്ന്റെ ആക്രമണത്തിൽ സാരമായി തകരാറുണ്ടായി. റഷ്യയുടെ മൊത്തം റിറഫൈനറി ശേഷിയുടെ 38% ഇതിനകം ഇടിഞ്ഞുകഴിഞ്ഞു.
പെട്രോൾ ഉൽപാദനം ഓഗസ്റ്റിൽ 6 ശതമാനമാണ് കുറഞ്ഞതെങ്കിൽ യുക്രെയ്ന്റെ ഡ്രോൺ ആക്രമണം കടുത്തതോടെ സെപ്റ്റംബറിൽ ഉൽപാദനം ഇടിഞ്ഞത് 18 ശതമാനം. പല റിഫൈനറികളും അടച്ചുകഴിഞ്ഞു.
സൈനികനീക്കത്തിലൂടെ റഷ്യ നേരത്തേ പിടിച്ചെടുത്ത ക്രൈമിയ ഉൾപ്പെടെ മൊത്തം 20ഓളം മേഖലകളിൽ ഇന്ധനക്ഷാമം രൂക്ഷമായി.
ഏഷ്യയിൽ നിന്ന് ഇറക്കുമതി
അയൽക്കാരും സുഹൃദ് രാഷ്ട്രവുമായ ബെലറൂസ്, ഏഷ്യൻ രാജ്യങ്ങളായ ചൈന, ദക്ഷിണ കൊറിയ, സിംഗപ്പുർ എന്നിവിടങ്ങളിൽ നിന്നുള്ള പെട്രോൾ ഇറക്കുമതി വർധിപ്പിക്കുകയാണ് ഇപ്പോൾ റഷ്യ. യുഎസും യൂറോപ്യൻ യൂണിയനും നേരത്തേ റഷ്യയ്ക്കും റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കും മേൽ ഉപരോധവും കനത്ത ഇറക്കുമതി തീരുവയും അടിച്ചേൽപ്പിച്ചെങ്കിലും യുക്രെയ്നെതിരായ ആക്രമണത്തിന് ശമനമുണ്ടായിരുന്നില്ല.
ഇതോടെയാണ്, റഷ്യയുടെ വരുമാന മാർഗത്തിന് തന്നെ തടയിടാൻ ഏറ്റവും നല്ലത് എണ്ണ റിഫൈനറികൾ ഉൾപ്പെടെയുള്ളവ തകർക്കുകയാണെന്ന ആശയത്തിലേക്ക് യുക്രെയ്ൻ എത്തിയത്.
റഷ്യയുടെ ഊർജ അടിസ്ഥാന സൗകര്യങ്ങളെ ആക്രമിക്കാൻ യുഎസ് പ്രസിഡന്റ് ട്രംപും യുക്രെയ്നോട് ആവശ്യപ്പെട്ടിരുന്നു. ക്ഷാമം കടുത്തതോടെ ഡീസലിന്റെ കയറ്റുമതി ഈവർഷം ഡിസംബർ വരെ പുട്ടിൻ ഭരണകൂടം നിരോധിച്ചു.
പെട്രോളിനും ഡിസംബർവരെ കയറ്റുമതി വിലക്കുണ്ടെങ്കിലും അതു നീട്ടാൻ ആലോചിക്കുന്നുമുണ്ട്.
⛽️❗️Federal highway M-12 Moscow-Kazan. Gasoline situation: “One filling station per 150 km.
I counted 130 cars in front of us.”
ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുകയും അതു ഡീസൽ ഉൾപ്പെടെ മൂല്യവർധിത ഉൽപന്നങ്ങളാക്കി യൂറോപ്പിലേക്ക് കയറ്റുമതി ചെയ്ത് വൻ ലാഭം നേടുന്നുവെന്നുമാണ് അമേരിക്കയുടെ വിമർശനം. നിലവിലെ സാഹചര്യത്തിൽ, ഇന്ത്യയിൽ നിന്ന് റഷ്യ ഡീസൽ വാങ്ങുമോയെന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
Russia: Fuel crisis has spread to southern Khabarovsk region, adjacent to Japan.
People wait for gasoline in line overnight. 30 liters per car rations imposed.
Insiders with access to gasoline before it reaches the pumps resell it for 210 rubles per liter ($9.65/gallon). ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]