കോട്ടയം ∙ ഹരിതകർമ സേനാംഗത്തെ വളർത്തുനായയെ അഴിച്ചുവിട്ട് പൊലീസ് ഉദ്യോഗസ്ഥൻ കടിപ്പിച്ച സംഭവത്തിൽ ഒടുവിൽ നടപടിയുമായി പൊലീസ്. മുട്ടമ്പലം തോട്ടത്തിൽ മറ്റം വീട്ടിൽ മായ മോൾ (50)ക്കാണു പരുക്കേറ്റത് പൊലീസ് മായയുടെ മൊഴിയെടുക്കും. 30നു വൈകിട്ട് 5.30ന് നടന്ന സംഭവത്തിൽ ബുധനാഴ്ച മായ സ്റ്റേഷനിലെത്തി പരാതി നൽകിയിരുന്നു.
ഹരിതകർമസേന നോഡൽ ഓഫിസർക്കൊപ്പം നേരിട്ടെത്തി പരാതി നൽകിയിട്ടും ആരോപണവിധേയനായ, കോട്ടയം വെസ്റ്റ് സ്റ്റേഷനിലെ എഎസ്ഐക്കെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധം ഉയർന്നതോടെയാണു പൊലീസ് നീക്കം.
മൊഴി രേഖപ്പെടുത്തുന്നതിനു മായയെ സ്റ്റേഷനിലേക്ക് ഇന്നു വിളിപ്പിച്ചിട്ടുണ്ട്.മുട്ടമ്പലത്തെ പൊലീസ് ക്വാർട്ടേഴ്സിലാണു സംഭവം.മായയുടെ വലതുകാലിലാണു കടിയേറ്റത്. കാലിനു വേദനയുണ്ടെന്നു മായ പറഞ്ഞു.എഎസ്ഐ നായയെ മനഃപൂർവം അഴിച്ചുവിട്ട് കടിപ്പിക്കുകയായിരുന്നുവെന്നും ഒത്തുതീർപ്പിനില്ലെന്നും മായ പറഞ്ഞു.
പരാതിയുമായി സ്റ്റേഷനിലെത്തിയപ്പോൾ സംഭവം നിഷേധിക്കുകയാണ് ആരോപണ വിധേയനായ എഎസ്ഐ ചെയ്തത്. പൊലീസ് കേസെടുത്തിട്ടില്ല.
2023ലെ സർക്കാർ ഉത്തരവുപ്രകാരം തദ്ദേശസ്ഥാപനങ്ങൾ നിശ്ചയിച്ച ഉപഭോക്തൃ ഫീസ് ഹരിതകർമ സേനാ ഏജൻസികൾക്ക് നൽകാൻ വീടുകളും സ്ഥാപനങ്ങളും ബാധ്യസ്ഥരാണ്.ഫീസ് പിരിക്കുന്നതിനു തദ്ദേശസ്ഥാപനങ്ങൾക്ക് പൂർണ അധികാരമുണ്ട്.
പ്ലാസ്റ്റിക് നൽകിയില്ലെങ്കിലും ഫീസ് അടയ്ക്കണം.പണം അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയാൽ കുടിശിക സ്വത്ത് നികുതിയോടൊപ്പം ഈടാക്കണം. ഈ ഉത്തരവ് നിലനിൽക്കെ ഫീസ് നൽകാത്ത ഉദ്യോഗസ്ഥനെതിരെ നിയമനടപടി വേണമെന്നും മന്ത്രി ഇടപെടണമെന്നുമാണ് മായയുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]