ചടയമംഗലം∙ മൂന്നര കിലോ കഞ്ചാവുമായി 2 യുവാക്കളെ ചടയമംഗലം പൊലീസ് പിടികൂടി. ഇളമാട് തേവന്നൂർ അഖിൽ ഭവനിൽ അഖിൽ (25), തേവന്നൂർ കാവനാംകോണം മലയിൽ പുത്തൻ വീട്ടിൽ അഷ്റഫ് (35) എന്നിവരെ ആണ് റൂറൽ എസ്പിയുടെ ഡാൻസാഫ് ടീമും ചടയമംഗലം പൊലീസും ചേർന്ന് പിടികൂടിയത്. ടാൻസാഫ് ടീമിനു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ പുലർച്ചെ വാഹന പരിശോധന നടത്തുകയായിരുന്നു.
ആന്ധ്ര–ഒഡീഷ അതിർത്തിയിൽ നിന്നു ട്രെയിൻ മാർഗം കഞ്ചാവ് വർക്കലയിൽ എത്തിക്കുകയും അവിടെ നിന്നു ബൈക്കിൽ പള്ളിക്കൽ ചടയമംഗലം ഭാഗത്തേക്കു കൊണ്ടുവരുകയുമായിരുന്നു സംഘം.
ആയൂർ തേവന്നൂർ ഇളമാട് മേഖലകളിൽ ചില്ലറ വിൽപന നടത്തുന്നതിനാണ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് അറിയിച്ചു. അഖിലിനെ 4 കിലോ കഞ്ചാവുമായി മുൻപ് ആന്ധ്ര പൊലീസ് പിടികൂടി ജയിൽ ശിക്ഷ അനുഭവിച്ചിരുന്നു.
കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ചടയമംഗലം എസ്എച്ച്ഒ എൻ.സുനീഷ്, എസ്.ഐ എം.മോനിഷ്, ഡാൻസാഫ് എസ്ഐ ജ്യോതിഷ് ചിറവൂർ, എസ്.ഐ ബാലാജി സിവിൽ പൊലീസ് ഓഫിസർമാരായ ദിലീപ് സജു ആദർശ്, ബിനിൽ, അജിത്ത്, നിഷാദ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]