പാലാ ∙ ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ പാലാ ബ്രാഞ്ച്, റോട്ടറി ക്ലബ്, കൊച്ചിൻ പാഡിൽ ക്ലബ്, ടെൻസിങ് നേച്ചർ ആൻഡ് അഡ്വഞ്ചർ ക്ലബ്, പൂഞ്ഞാർ സെന്റ് ആന്റണീസ് സ്കൂൾ എൻഎസ്എസ് യൂണിറ്റ്, നഗരസഭ എംപ്ലോയീസ് ഓർഗനൈസേഷൻ, നഗരസഭ, കേരള വ്യാപാരി വ്യവസായ ഏകോപന സമിതി യൂത്ത് വിങ് എന്നിവയുടെ നേതൃത്വത്തിൽ ചിരിയോരം-2025 നടത്തി. നഗരസഭാധ്യക്ഷൻ തോമസ് പീറ്റർ ഉദ്ഘാടനം ചെയ്തു.
വാർഡ് കൗൺസിലർ ബിജി ജോജോ അധ്യക്ഷത വഹിച്ചു. സംവിധായകൻ ഭദ്രൻ മാട്ടേൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബൈജു കൊല്ലംപറമ്പിൽ, ജോസ് ചീരാംകുഴി, ഡോ.സുഭാഷ് കെ.മാധവൻ, ഡോ.രാജു സണ്ണി, ഡോ.നിതിൻ ജോസഫ്, ഡോ.ഇട്ടി അവിര ബാബു, ബിജോയി മണ്ണാർക്കാട്, റോട്ടറി പ്രസിഡന്റ് ജോഷി വെട്ടുകാട്ടിൽ, ഡോ.തോമസ് വാവാനിക്കുന്നേൽ, സന്തോഷ് മാട്ടേൽ, സിജിത അനിൽ, മനോജ് മാത്യു, ജോസ് വാണിയിടം, ഫെലിക്സ്, ബാബു സ്കറിയ, ഡോ.ബോബി കോക്കാട് എന്നിവർ പ്രസംഗിച്ചു.നിഷ ജോസ് കെ.മാണി കാൻസർ ബോധവൽക്കരണ ക്ലാസ് നയിച്ചു.
ബിനു പെരുമന, രാഹുൽ എന്നിവർ വെള്ളത്തിൽ വീണവരെ എങ്ങനെ രക്ഷിക്കാം എന്നതു സംബന്ധിച്ച് പരിശീലനം നൽകി.
മീനച്ചിൽ നദി സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ ജലനിരപ്പ് മുന്നറിയിപ്പ് സ്കെയിലുകളും പരിസരങ്ങളും കുളിക്കടവും വൃത്തിയാക്കി. നിഷ ജോസ് കെ.മാണിയും സംവിധായകൻ ഭദ്രൻ മാട്ടേലും കുട്ടവഞ്ചി, കയാക്കിങ് പ്രദർശനത്തിനു നേതൃത്വം നൽകി.
ഡോ.ജിയോ ടോം ചാൾസ് ദന്ത ബോധവൽക്കരണ ക്ലാസ് നടത്തി. പൂഞ്ഞാർ സെന്റ് ആന്റണീസ് എച്ച്എസ്എസ് എൻഎസ്എസ് യൂണിറ്റ് ലഹരിയുടെ ഉപയോഗത്തിനെതിരെ ഫ്ലാഷ് മോബ് നടത്തി.
എൻഎസ്എസ് യൂണിറ്റ് അംഗങ്ങൾ ആർവി പാർക്ക് ശുചീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]