ആലപ്പുഴ: ആലപ്പുഴയിൽ എയിംസ് സ്ഥാപിക്കാനുള്ള നടപടികൾ ഊർജിതമാക്കണമെന്ന ആവശ്യവുമായി ജനകീയ കൂട്ടായ്മ. പ്രാദേശിക വാട്സാപ് ഗ്രൂപ്പുകൾ മുതൽ ആക്ഷൻ കൗൺസിൽ വരെ രൂപീകരിച്ചാണ് നീക്കങ്ങൾ.
എയിംസിൽ സംസ്ഥാന ബിജെപി നേതാക്കൾക്കിടയിൽ ഭിന്നത നിലനിൽക്കെയാണ് കൂട്ടായ്മയുടെ പ്രവർത്തനം. ആലപ്പുഴ ജില്ലയിൽ എയിംസ് വേണമെന്ന ആവശ്യവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി രംഗത്തെത്തിയതിന് പിന്നാലെയാണ് എയിംസ് സ്ഥാപിക്കുന്ന വിഷയം കേരളത്തിൽ വീണ്ടും ചർച്ചയായത്.
എയിംസ് സ്ഥാപിക്കാൻ സ്ഥലമെടുപ്പിന്റെ പ്രശ്നങ്ങളൊന്നും ബാധിക്കാത്ത പ്രദേശം ആലപ്പുഴയിലുണ്ടെന്നാണ് ജനകീയ കൂട്ടായ്മ അഭിപ്രായപ്പെടുന്നത്. ആലപ്പുഴ സ്മൃതി വനപദ്ധതിക്കായി 174.79 ഹെക്ടര് ഭൂമി സർക്കാർ ഏറ്റെടുത്തിരുന്നു.
വി എസ് സർക്കാരിന്റെ കാലത്ത് ഇൻഫോ പാർക്കിന് തറക്കല്ലിട്ടെങ്കിലും പദ്ധതി മുന്നോട്ട് പോയില്ല. പല പദ്ധതികളും വാഗ്ദാനത്തിൽ ഒതുങ്ങി.
എയിംസിന് ഏറ്റവും അനുയോജ്യമായ സ്ഥലം ഈ ഗാന്ധി സ്മൃതിവനം ആണെന്നാണ് പ്രാദേശിക ജനകീയ കൂട്ടായ്മ പറയുന്നത്. ഇവിടെ എയിംസ് സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് ആക്ഷൻ കൗൺസിൽ രൂപീകരിച്ചു.
എയിംസിനായി ഒപ്പുശേഖരണവും വിവിധ പരിപാടികളും സംഘടിപ്പിക്കാനാണ് തീരുമാനം. സർക്കാർ വിവിധ പദ്ധതികൾക്കായി ഏറ്റെടുത്ത ഏക്കറ് കണക്കിന് സ്ഥലം ആലപ്പുഴ ജില്ലയിൽ പല ഇടങ്ങളിലായി വെറുതെ കിടക്കുന്നുണ്ട്.
ഇവ എയിംസിന് പ്രയോജനപ്പെടുത്തണമെന്നാവശ്യപ്പെട്ട് സോഷ്യൽ മീഡിയയിലും ചർച്ച സജീവമാണ്. ചേർത്തലയിലെ എക്സൽ ഗ്ലാസ് പദ്ധതിക്കായി ഏറ്റെടുത്ത സ്ഥലവും ഉദയ സ്റ്റുഡിയോയുടെ സ്ഥലവും, ഹരിപ്പാട് എൻ.ടി.പി.സിയ്ക്കായി ഏറ്റെടുത്ത 150 ഏക്കറോളം വരുന്ന സ്ഥലം.
നൂറനാട് ലെപ്രസി സാനിറ്റോറിയത്തനോട് ചേർന്നുള്ള ഏക്കറ് കണക്കിന് സ്ഥലം. ഈ സ്ഥലങ്ങൾ എയിംസിന് പ്രയോജനപ്പെടുത്തണമെന്നാണ് ആവശ്യം.
‘വീ എയിംസ് ഹരിപ്പാട് വേണം, വീ എയിംസ് ചേർത്തൽ വേണം’ (we need aims harippad, we need aims cherthala) എന്നിങ്ങനെ അതത് പ്രദേശത്ത് എയിംസ് സ്ഥാപിക്കണമെന്ന ആവശ്യവുമായി പ്രാദേശിക വാട്സാപ്പ്ഫേസ്ബുക്ക് കൂട്ടായ്മകളും സജീവമാണ്. എവിടെയൊക്കെ എന്തൊക്കെ സാധ്യതകളും സൗകര്യങ്ങളും ഉണ്ടെന്നാണ് പ്രധാന ചർച്ച.
എയിംസ് ആലപ്പുഴയിൽ വേണമെന്ന സുരേഷ് ഗോപിയുടെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ചർച്ചകൾ സജീവമായത്. പക്ഷെ സംസ്ഥാനത്തെ ബിജെപി നേതാക്കൾക്ക് എയിംസ് എവിടെ വരണമെന്നതിൽ വ്യത്യസ്ത നിലപാടാണ്.
സ്ഥലം എവിടെ വെണമെങ്കിലും റെഡിയാണ് കേന്ദ്രം ആദ്യം അനുമതി നൽകട്ടെ എന്നാണ് സംസ്ഥാന സർക്കാർ നിലപാട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]