തിരുവനന്തപുരം: അതിഥി തൊഴിലാളികൾക്കിടയിൽ ലഹരിമരുന്ന് വിൽപ്പന നടത്തിവന്ന പശ്ചിമ ബംഗാൾ സ്വദേശിയെ കുടുക്കി എക്സൈസ്. പശ്ചിമ ബംഗാളിൽ നിന്നും ബ്രൗൺ ഷുഗറും കഞ്ചാവും കടത്തി തലസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ വിൽപന വന്ന രാകേഷ് മണ്ഡൽ (23)നെ ആണ് നെയ്യാറ്റിൻകര എക്സൈസ് പിടികൂടിയത്.
രഹസ്യ വിവരം ലഭിച്ചതിന് പിന്നാലെ നെയ്യാറ്റിൻകര എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ പ്രശാന്തിന്റെയും റേഞ്ച് പാർട്ടിയുടെയും സംയുക്തമായ നീക്കത്തിനൊടുവിലാണ് തന്ത്രപരമായി പ്രതിയെ പിടികൂടാൻ സാധിച്ചത്. മുക്കോല ഭാഗത്ത് അതിഥി തൊഴിലാളികളെ കേന്ദ്രീകരിച്ച് ബ്രൗൺഷുഗർ വിൽപ്പന നടത്തുന്നതിനിടയിലാണ് ഇയാളെ പിടികൂടിയത്.
അറസ്റ്റ് ചെയ്തത് മുക്കോലയിൽ നിന്ന് ഇയാളുടെ പക്കൽനിന്നും 18.637 ഗ്രാം ബ്രൗൺ ഷുഗറും 22.15 ഗ്രാം കഞ്ചാവും കണ്ടെത്തി. അലുമിനിയം ഫോയിൽ പേപ്പറിൽ കുഴമ്പ് രൂപത്തിൽ ഒതുക്കം ചെയ്ത നിലയിൽ ബ്രൗൺ ഷുഗർ കണ്ടെടുത്തത്.
മാർക്കറ്റിൽ 1.50 ലക്ഷം രൂപയോളം മൂല്യമുള്ള ബ്രൗൺഷുകാരും കഞ്ചാവുമാണ് കസ്റ്റഡിയിൽ എടുത്തത്. ഇയാളുടെ പക്കൽ നിന്നും 2200രൂപയും കണ്ടെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]