തിരുവനന്തപുരം∙ വെള്ളക്കുപ്പികൾ ബസിന്റെ ഡ്രൈവർ സീറ്റിനു മുന്നിൽ കൂട്ടിയിട്ടതിന്റെ പേരിൽ കെഎസ്ആർടിസി ബസ് തടഞ്ഞുനിർത്തി ഡ്രൈവറെ ശാസിച്ച ഗതാഗതമന്ത്രി
നടപടിയിൽ ഉദ്യോഗസ്ഥർക്കിടയിൽ പ്രതിഷേധം. മന്ത്രിയുടേത് ‘വെറും ഷോ’ ആയിപ്പോയി എന്നാണ് കൊല്ലത്തെ സംഘടനാ നേതാവ് പ്രതികരിച്ചത്.
ഇതേ പ്രതികരണം തന്നെയാണ് ഇതേക്കുറിച്ച് സംസാരിച്ച മിക്ക ഡ്രൈവര്‍മാരും ആവർത്തിച്ചത്.
ദീര്‍ഘദൂര റൂട്ടുകളില്‍ പോകുമ്പോള്‍ കിട്ടുന്ന ബാറ്റ ഭക്ഷണത്തിനും വെള്ളത്തിനും വിശ്രമത്തിനും തികയില്ലെന്ന് കോട്ടയത്തുനിന്ന് ഏതാണ്ട് ഒമ്പതര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള റൂട്ടില്‍ സ്ഥിരമായി പോകുന്ന ഡ്രൈവര്‍ പറഞ്ഞു. ‘നല്ല ചൂടല്ലേ, വെള്ളം കുടിക്കാതെ ഓടിക്കാന്‍ പറ്റുമോ.
എ.സിയില്‍ മാത്രം പോകുന്നവര്‍ക്ക് ഞങ്ങടെ ബുദ്ധിമുട്ട് അറിയുമോ. ദിവസം മൂന്നു നാലു കുപ്പി വെള്ളം എങ്കിലും വേണ്ടിവരും. പുലര്‍ച്ചെ 5 മണിക്കു പോയാല്‍ ഉച്ചയ്ക്കു രണ്ടരയ്ക്കാണ് എത്തുന്നത്.
പത്തു രൂപയ്ക്കു വെള്ളം കിട്ടുന്ന ഇടത്തുനിന്ന് മൂന്നും നാലും കുപ്പ് വാങ്ങി വയ്ക്കുകയാണ് പതിവ്. ഒരു കുപ്പി വയ്ക്കാന്‍ മാത്രമേ ബസില്‍ സൗകര്യമുള്ളൂ.
ബാക്കി കുപ്പികള്‍ മുന്നില്‍ ഇടുകയാണ് ചെയ്യുന്നത്.
അതാണ് ഇപ്പോള്‍ വലിയ പ്രശ്നമായി പറയുന്നത്. ഒരു കുപ്പി മാത്രം മതിയെന്നു വന്നാല്‍ ഇടയ്ക്കു ബസ് നിര്‍ത്തി വെള്ളം എടുക്കേണ്ടി വരും.
അത് യാത്രക്കാര്‍ക്കു ബുദ്ധിമുട്ടാകും. ഇന്നലെ ആ ഡ്രൈവര്‍ പെരുവഴിയില്‍ മന്ത്രിയുടെ മുന്നില്‍ ഓഛാനിച്ച് നില്ക്കുന്നതു കണ്ടോ.
അയാള്‍ക്കും കുടുംബവും കുട്ടികളുമൊക്കെ ഉള്ളതല്ലേ. അവര്‍ക്ക് എത്രത്തോളം വിഷമമായി കാണും.
പരസ്യമായി അപമാനിക്കുമ്പോള്‍ ഇതൊക്കെ മന്ത്രി ഒന്ന് ആലോചിക്കണം. ഒമ്പതര മണിക്കൂര്‍ ഓടി ചെല്ലുന്ന സ്ഥലത്ത് നാലു മണിക്കൂര്‍ വിശ്രമിച്ചിട്ടാണ് വൈകിട്ട് തിരിച്ചു പോരുന്നത്.
നാലു മണിക്കൂര്‍ കിടക്കാന്‍ വാടക 100 രൂപ കൊടുക്കണം.
എങ്ങനെ പോയാലും ഭക്ഷണത്തിനും വെള്ളത്തിനും വിശ്രമത്തിനുമായി 300 രൂപയെങ്കിലും ചെലവാകും. വെള്ളക്കുപ്പി വയ്ക്കുന്നത് മോശമാണെന്നു പറയുന്നവര്‍ ഡിപ്പോകളില്‍ ജീവനക്കാര്‍ക്കു കിടക്കാന്‍ ഒരുക്കിയിരിക്കുന്ന സ്ഥലത്തെ ദയനീയമായ അവസ്ഥ ഉള്‍പ്പെടെ ഒന്നു വിലയിരുത്തുന്നത് നല്ലതാണ്.
തിരുവനന്തപുരം സെന്‍ട്രല്‍ ഡിപ്പോയില്‍ ഉള്‍പ്പെടെ ജീവനക്കാര്‍ പണിയെടുക്കുന്ന സ്ഥലവും റാംപും കണ്ടാല്‍ അറയ്ക്കും. ഇത്രയും അപര്യാപ്തതകള്‍ക്കിടയിലും ജീവിക്കാന്‍ വേണ്ടി നെട്ടോട്ടം ഓടുമ്പോഴാണ് മന്ത്രിയുടെ ഷോ.
സഹിക്കുക അല്ലാതെ വേറെ മാര്‍ഗമില്ല.’ – ഒരു തരത്തിലും പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്ഥനയോടെ ഡ്രൈവര്‍ പറഞ്ഞു. മന്ത്രിക്കു കലിപ്പടിച്ചാല് തിരഞ്ഞുപിടിച്ച് പ്രതികാരനടപടി ഉണ്ടാകുമെന്നാണ് ഭയം.
കഴിഞ്ഞ ദിവസമാണ് കൊല്ലം ആയൂരിൽ കോട്ടയം–തിരുവനന്തപുരം
തടഞ്ഞുനിർത്തി ഗണേഷ് കുമാർ ജീവനക്കാരെ ശാസിച്ചത്.
ബസിനു മുന്നിൽ പ്ലാസ്റ്റിക് കുപ്പികൾ കൂട്ടിയിട്ടതിനായിരുന്നു ശകാരം. ബസുകള്‍ വൃത്തിയായി സൂക്ഷിക്കണമെന്നും പ്ലാസ്റ്റിക് കുപ്പികള്‍ കൂട്ടിയിടരുതെന്നും എംഡി നേരത്തേ നോട്ടിസ് നല്‍കിയിരുന്നു.
ഇത് ജീവനക്കാര്‍ പാലിച്ചില്ലെന്നും മന്ത്രി പറഞ്ഞു. ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി റോഡിൽവച്ച് പ്രഖ്യാപിച്ചിരുന്നു.
ഞങ്ങളല്ല കുപ്പികൾ ഉപേക്ഷിച്ചതെന്ന് ജീവനക്കാർ പറഞ്ഞെങ്കിലും മന്ത്രി കേൾക്കാൻ തയ്യാറായില്ല. ഇന്നലെ ബസിലിട്ട
കുപ്പികളാണെങ്കില്‍ ഇന്ന് ബസ് സര്‍വീസ് നടത്തും മുൻപ് നിങ്ങളെന്തു ചെയ്തുവെന്നായിരുന്നു മന്ത്രിയുടെ മറുചോദ്യം.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

