കോഴിക്കോട് ∙ സിവിൽ സ്റ്റേഷൻ അങ്കണത്തിൽ സ്ഥാപിച്ച മഹാത്മാഗാന്ധിയുടെ അർധകായ പ്രതിമ ജില്ലാ കലക്ടർ സ്നേഹിൽ കുമാർ സിങ് അനാച്ഛാദനം ചെയ്തു. ഗ്രാജ്വേറ്റ് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് എൻജിനീയേഴ്സാണ് ഗാന്ധി പ്രതിമ നിർമിച്ച് നൽകിയത്.
പ്രശസ്ത ശിൽപി ബിജു മുചുകുന്നാണ് കോൺക്രീറ്റിൽ ശിൽപം ഒരുക്കിയത്. ഗാന്ധി ജയന്തി ദിനത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ പ്രതിമയിൽ പുഷ്പാർച്ചനയും നടന്നു.
എഡിഎം പി. സുരേഷ്, കലക്ടറേറ്റ് ജീവനക്കാർ, ഗ്രാജ്വേറ്റ് അസോസിയേഷൻ ഓഫ് കൺസൾട്ടന്റ് എൻജിനീയേഴ്സ് ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]