മലപ്പുറം: വരുന്ന തദ്ദേശ തെരഞ്ഞെടുപ്പിൽ പരമാവധി സീറ്റുകളിൽ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് പി വി അൻവർ. യുഡിഎഫുമായി സഹകരണ ചർച്ചകൾ ഒന്നും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രി പിണറായി വിജയൻ കേരളത്തെ ദുരന്തത്തിലേക്ക് നയിക്കുകയാണെന്ന് അൻവർ കുറ്റപ്പെടുത്തി. അധികാരത്തിനുവേണ്ടി മുഖ്യമന്ത്രി തരംതാഴുകയും വർഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം രൂക്ഷമായി വിമർശിച്ചു.
പിണറായി വിജയൻ സർക്കാരിന് മൂന്നാംമൂഴം ലഭിക്കാൻ ബിജെപിയിലെ ഒരു പ്രബല വിഭാഗം സഹായിക്കുന്നുണ്ടെന്നും പി വി അൻവർ ആരോപിച്ചു. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ അജണ്ട
നടപ്പിലാക്കാനാണ് രാജീവ് ചന്ദ്രശേഖർ സംസ്ഥാന അധ്യക്ഷനായതെന്നും പി വി അൻവർ പറഞ്ഞു. കോൺഗ്രസിന്റെ അടിത്തറ തകർക്കാൻ ബിജെപി പിണറായി വിജയനെ ഉപയോഗിക്കുകയാണ്.
തിരുവനന്തപുരത്ത് ബീഹാർ മാതൃകയിലുള്ള വോട്ട് വെട്ടിനിരത്തലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി ബീമാപള്ളി ഡിവിഷനിൽ നിന്ന് മാത്രം 17,000 വോട്ടുകൾ നീക്കം ചെയ്തുവെന്നും അദ്ദേഹം മാധ്യമങ്ങളോട് വിശദീകരിച്ചു.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]