തിരുവനന്തപുരം ∙ വിദ്യാരംഭദിനത്തിൽ സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകൾക്ക് മന്ത്രി അപ്പൂപ്പനും ചേച്ചി അമ്മയും ഒക്കത്തിരുത്തി അറിവിന്റെ ആദ്യക്ഷരം കുറിപ്പിച്ചു. അ..
അമ്മ, അറിവ്, സ്നേഹം, സത്യം ഒപ്പം എ ബി സി ഡിയും എഴുതിപ്പിച്ചു മന്ത്രി. ചിലർ എഴുതി.
ചിലർ പിണങ്ങി, ചിണുങ്ങി വഴുതി മാറാൻ ശ്രമം നടത്തി. മറ്റ് ചിലർ എഴുത്തു താലത്തിലെ അരിയും പൂവും വാരി തിന്ന് ചിരി പരത്തി.
സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് ഒൻപത് കുരുന്നുകളാണ് വിദ്യാഭ്യാസ മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ രാവിലെ എത്തിയത്. അക്ഷരം പകർന്ന് മിഠായിയും കടലയും പായസവും നൽകിയാണ് മന്ത്രി.
വി. ശിവൻകുട്ടിയും ഭാര്യ ആർ.
പാർവ്വതി ദേവിയും കുരുന്നുകളെ മടക്കിയത്. ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി.
എൽ. അരുൺ ഗോപിയും ട്രഷറർ കെ.ജയപാലും പരിപാടിയിൽ പങ്കെടുത്തു.
ഒരു ദിനം മൂന്ന് പെൺ കരുത്തുകൾ; അക്ഷര , അഹിംസ, വീണ
സംസ്ഥാന ശിശുക്ഷേമ സമിതിയുടെ തിരുവനന്തപുരം, ആലപ്പുഴ അമ്മത്തൊട്ടിലുകളിൽ എത്തിയത് മൂന്നു പെൺകുട്ടികൾ.
തിരുവനന്തപുരം അമ്മത്തൊട്ടിൽ രണ്ടും ആലപ്പുഴയിൽ ഒരു പെണ്കുഞ്ഞുമാണ് ബുധനാഴ്ച രാത്രി എത്തിയത്. ബുധനാഴ്ച രാത്രി എട്ടു മണിക്ക് തിരുവനന്തപുരം അമ്മത്തൊട്ടിലിൽ ആറ് ദിവസം പ്രായവും 2.300 കി.ഗ്രാം ഭാരവുമുള്ള പെൺ കുരുന്ന്, ആലപ്പുഴയിൽ അർധരാത്രി 12.55 ന് 20 ദിവസം പ്രായവും 3.300 കിലോഗ്രാം ഭാരവുമുള്ള മറ്റൊരു പെൺകുഞ്ഞ്.
ഗാന്ധിജയന്തി ദിനത്തിലും വിദ്യാരംഭ ദിവസവും സമിതിയിലെത്തിയ കുരുന്നുകളെ അഹിംസ, അക്ഷര, വീണ എന്നിങ്ങനെ പേരിട്ടതായി ജി.എൽ.
അരുൺ ഗോപി അറിയിച്ചു. കുരുന്നുകളുടെ ദത്തെടുക്കൻ നടപടികൾ ആരംഭിക്കേണ്ടതിനാൽ ഇവർക്ക് അവകാശികൾ ആരെങ്കിലുമുണ്ടെങ്കിൽ സമിതിയുമായി അടിയന്തിരമായി ബന്ധപ്പെടണമെന്ന് ജനറൽ സെക്രട്ടറി അരുൺ ഗോപി അറിയിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]