ചെങ്ങന്നൂർ ∙ ഓട്ടോറിക്ഷകളോ ടാക്സികളോ ഹ്രസ്വദൂര ഓട്ടം നിരസിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നു റെയിൽവേ–മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥർ. ഓട്ടോകൾ റെയിൽവേ സ്റ്റേഷനിൽ നിന്നു കുറഞ്ഞ ദൂരത്തേക്ക് ഓട്ടം പോകുന്നില്ലെന്നു പരാതികൾ ഉയർന്നതായും പ്രശ്നത്തിനു പരിഹാരമായി ഓട്ടോ–ടാക്സി പ്രീപെയ്ഡ് കൗണ്ടർ സ്ഥിരമായി പ്രവർത്തിപ്പിക്കണമെന്നും കാട്ടി മലയാള മനോരമ ഇന്നലെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.
ഇതേത്തുടർന്നാണ് ഉദ്യോഗസ്ഥരുടെ പ്രതികരണം.ട്രെയിൻ യാത്രക്കാർക്ക് വേണ്ടിയാണു റെയിൽവേ സ്റ്റേഷനുകളിൽ ഓട്ടോ/ടാക്സി പെർമിറ്റുകൾ അനുവദിച്ചിരിക്കുന്നതെന്നും ഹ്രസ്വദൂരമെന്നോ ദീർഘദൂരമെന്നോ വേർതിരിവ് ഇല്ലാതെ യാത്രക്കാർ ആവശ്യപ്പെടുന്ന സ്ഥലത്തേക്ക് സവാരി പോകുവാൻ ഡ്രൈവർമാർ ബാധ്യസ്ഥരാണെന്നും ഡപ്യൂട്ടി സ്റ്റേഷൻ മാനേജർ സുനിൽകുമാർ പറഞ്ഞു. ഓട്ടം നിരസ്സിക്കുക, അമിതകൂലി ഈടാക്കുക, അപമാര്യാദയായി പെരുമാറുക എന്നിവ പരാതിപ്പെടാൻ നേരിട്ടും അല്ലാതെയും ഒട്ടേറെ മാർഗങ്ങൾ റെയിൽവേ യാത്രക്കാർക്കായി നൽകിയിട്ടുണ്ട്.
പരാതിയിൽ ശക്തമായ നടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ഓട്ടോ–ടാക്സികൾ ഹ്രസ്വദൂര ഓട്ടം നിരസിക്കുന്നതായി പരാതികൾ ലഭിക്കുന്നുണ്ടെന്ന് ജോയിന്റ് ആർടിഒ ആർ.പ്രസാദ് പറഞ്ഞു.
കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കും. യാത്രക്കാരുടെ സൗകര്യാർഥം പ്രീപെയ്ഡ് കൗണ്ടർ സ്ഥിരമായി പ്രവർത്തിപ്പിക്കുന്നത് ഉചിതമാകുമെന്നും പറഞ്ഞു.റെയിൽവേ സ്റ്റേഷനിലെ പ്രീപെയ്ഡ് കൗണ്ടറും പൊലീസ് എയ്ഡ്പോസ്റ്റും നിലവിൽ ശബരിമല തീർഥാടന സീസണിൽ മാത്രമേ പ്രവർത്തിക്കുന്നുളളൂ.
പ്രീപെയ്ഡ് കൗണ്ടർ മുഴുവൻ സമയവും പ്രവർത്തിപ്പിച്ചാൽ പോകേണ്ട ദൂരവും യാത്രാക്കൂലിയും നിശ്ചയിച്ചു ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥൻ രസീത് നൽകും എന്നതിനാൽ പരാതികൾ ഒഴിവാക്കാനാകും.
യാത്രക്കാർക്കു സുരക്ഷിത യാത്രയും ഉറപ്പാക്കാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]