മുംബൈ: ജയിലിൽ കഴിഞ്ഞിരുന്നപ്പോൾ സന്ദർശിക്കാൻ വരാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ യുവാവിന് ജീവപര്യന്തം തടവ്. മോഷണക്കേസിൽ ശിക്ഷ അനുഭവിച്ച് പുറത്തിറങ്ങിയതിന് പിന്നാലെയായിരുന്നു സംഭവം.
മൊഹമ്മദ് നസീം ഖലീൽ അൻസാരിയെയാണ് മുംബൈ സെഷൻസ് കോടതി ജീവപര്യന്തം തടവിന് ശിക്ഷിച്ചത്. 2019-ൽ ഒരു മോഷണക്കേസിലാണ് അൻസാരി ജയിലിലായത്.
2020 ഫെബ്രുവരി 26-ന് ജയിൽമോചിതനായ ഇയാൾ, ജയിലിൽ തന്നെ കാണാൻ വന്നില്ലെന്ന് ആരോപിച്ച് ഭാര്യ യാസ്മിൻബാനുവിനെ കൊലപ്പെടുത്തുകയായിരുന്നു. അക്രമം തടയാൻ ശ്രമിച്ച അയൽവാസിക്കും അവരുടെ കുട്ടിക്കും മർദ്ദനമേറ്റിരുന്നു.
തടയാനെത്തിയ അയൽവാസിക്കും കുഞ്ഞിനും മർദ്ദനം അയൽവാസി പോലീസിനെ വിവരമറിയിച്ചതോടെ അൻസാരി യാസ്മിൻബാനുവിൻ്റെ വയറ്റിൽ ക്രൂരമായി ചവിട്ടി. ഇവർ തളർന്നുവീണപ്പോൾ സമീപത്തുണ്ടായിരുന്ന കല്ലെടുത്ത് തലയ്ക്കടിച്ചു.
പോലീസ് എത്തും മുൻപേ പ്രതി സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു. സെവ്റി പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തത്.
തൻ്റെ ഭാര്യയ്ക്ക് വാഹനാപകടത്തിലാണ് പരിക്കേറ്റതെന്നും, പ്രധാന സാക്ഷിയായ അയൽവാസി മുൻവൈരാഗ്യം തീർക്കുകയാണെന്നും പ്രതി കോടതിയിൽ വാദിച്ചു. എന്നാൽ, യാസ്മിൻബാനുവിൻ്റെ മരണകാരണം മർദ്ദനമാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ വ്യക്തമായതോടെ പ്രതിയുടെ വാദങ്ങൾ കോടതി തള്ളി.
കൂടുതൽ വാർത്തകൾക്ക് newskerala.net സന്ദർശിക്കുക FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]