കോഴഞ്ചേരി ∙ പരുന്തിന്റെ ആക്രമണത്തിൽ നട്ടംതിരിഞ്ഞ് അയിരൂർ പഞ്ചായത്തിലെ ഞൂഴൂർ നിവാസികൾ. അയിരൂർ വൈദ്യശാല പടി പ്രൊവിഡൻസ് ഹോമിന് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർക്കാണ് പരുന്തിന്റെ ആക്രമണം.
ചുഴുകുന്നിൽ മേലേകൂറ്റ് എം.പി.തോമസിന്റെ വീടിന് സമീപത്തെ മരത്തിൽ 4 ദിവസമായി കഴിയുന്ന പരുന്ത് റോഡിൽ കൂടി പോകുന്നവരെയും വീടിന്റെ വെളിയിൽ കാണുന്നവരെയും കൊത്താൻ പറന്നിറങ്ങും. കഴിഞ്ഞദിവസം എം.പി.തോമസിന്റെ ഭാര്യയെ കൊത്തിപ്പരുക്കേൽപിച്ചു.
നെറ്റിയിൽ കൊത്തുകൊണ്ട ഇവർ ജില്ലാ ആശുപത്രിയിൽ ചികിത്സതേടി.
സമീപ വീടുകളിലും ഇത് തന്നെയാണ് സ്ഥിതി. ഹെൽമറ്റും കുടയും ചൂടിയാണ് പലരും വീടിന്റെ പുറത്തിറങ്ങുന്നത്.
റാന്നി വനം വകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചതിനെ തുടർന്ന് റാപ്പിഡ് റെസ്പോൺസ് ടീം എത്തിയെങ്കിലും പരുന്തിനെ പിടി കൂടാൻ കഴിഞ്ഞില്ല. പ്രദേശത്തുനിന്ന് പരുന്തിനെ എങ്ങനെങ്കിലും തുരത്തണമെന്നു പഞ്ചായത്തംഗം സാംകുട്ടി അയ്യക്കാവിൽ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]