കോട്ടയം∙ വിജയദശമി ദിനത്തിൽ കുരുന്നുകളെ വിദ്യയുടെ ലോകത്തേക്കു കൈപിടിച്ച് മലയാള മനോരമയുടെ അങ്കണങ്ങളിൽ ഇന്നു
മനോരമ യൂണിറ്റുകളിൽ രാവിലെ ആറരയോടെ എഴുത്തിനിരുത്തു ചടങ്ങുകൾ തുടങ്ങും. വിവിധ രംഗങ്ങളിൽ വ്യക്തിമുദ്ര പതിപ്പിച്ച സാമൂഹിക സാംസ്കാരിക സാഹിത്യ രംഗത്തെ പ്രഗത്ഭരാണ് കുട്ടികളെ അക്ഷരമെഴുതിക്കുന്നത്.
ആയിരക്കണക്കിനു കുഞ്ഞുങ്ങളാണ് മലയാള മനോരമയുടെ അക്ഷരപ്പൂമുഖങ്ങളിൽ ഇന്ന് ആദ്യാക്ഷരം കുറിക്കുക.
കേരളത്തിലെ 11 യൂണിറ്റുകളിലും കേരളത്തിനു പുറത്ത് ഡൽഹി, മുംബൈ, ബെംഗളൂരു, ചെന്നൈ എന്നിവിടങ്ങളിലും ദുബായിലും വിദ്യാരംഭച്ചടങ്ങുകൾ നടക്കും. മുൻകൂട്ടി സമയം നൽകിയിട്ടുള്ളവർ ആ സമയത്തുതന്നെ എത്തേണ്ടതാണ്.
വിദ്യാരംഭം കുറിക്കുന്ന കുഞ്ഞുങ്ങൾക്കു സമ്മാനങ്ങളുമുണ്ട്. ഫോട്ടോ പതിച്ച സർട്ടിഫിക്കറ്റുകളും കുഞ്ഞുങ്ങൾക്ക് നൽകും.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]