ഇന്നത്തെ പ്രധാന ബിസിനസ് വാർത്തകൾ ഏതെങ്കിലും മിസ്സായോ. എങ്കിൽ വിഷമിക്കേണ്ട.
ഒറ്റ ക്ലിക്കിൽ നിങ്ങൾക്ക് പ്രധാന ബിസിനസ് വാർത്തകൾ വായിക്കാം. ഇന്നത്തെ 5 പ്രധാന വാർത്തകൾ ഏതൊക്കെയെന്ന് നോക്കാം.
∙ ചർച്ച പൊളിഞ്ഞു; ട്രംപിന്റെ സർക്കാരിന് ‘ഷട്ട്ഡൗൺ’, യുഎസിൽ വൻ പ്രതിസന്ധി, സസ്പെൻസ് ‘ഒളിപ്പിച്ച്’ റിസർവ് ബാങ്ക്, സ്വർണവില കൂടി
.
ഇന്ത്യൻ സമയം ഇന്നുരാവിലെ 9.30ഓടെ യുഎസ് ഗവൺമെന്റിന് ‘ഷട്ടർ’ വീഴും. ട്രംപിന്റെ റിപ്പബ്ലിക്കൻ പാർട്ടിയും എതിർപക്ഷമായ ഡെമോക്രാറ്റുകളും തമ്മിലെ ചർച്ച പൊളിഞ്ഞതാണ് ഗവൺമെന്റ് ഷട്ട്ഡൗണിനുള് സാധ്യത തുറന്നത്.
സെപ്റ്റംബർ 30ന് രാത്രി 12നകം ബിൽ പാസാകേണ്ടതകായിരുന്നു. ഇതിനുള്ള സാധ്യത മങ്ങിയതിനാൽ ഒക്ടോബർ ഒന്നിന് പുലർച്ചെ ‘ഷട്ട്ഡൗൺ’ പ്രാബല്യത്തിൽ വരും.
∙ പലിശയിൽ ആശ്വാസമില്ല; നിരക്കുകൾ നിലനിർത്തി റിസർവ് ബാങ്കിന്റെ പണനയ പ്രഖ്യാപനം, ജിഡിപി കുതിക്കും, വിലക്കയറ്റം താഴും
റീപ്പോനിരക്ക് 5.50 ശതമാനത്തിൽ തന്നെ നിലനിർത്താൻ റിസർവ് ബാങ്ക് ഗവർണർ സഞ്ജയ് മൽഹോത്ര അധ്യക്ഷനായ പണനയ നിർണയ സമിതി (എംപിസി) തീരുമാനിച്ചു.
അതായത് ഭവന, വാഹന, വ്യക്തിഗത വായ്പകളുടെ പലിശനിരക്കും ഇഎംഐയും തൽക്കാലം കുറയില്ല. ഇനി ഡിസംബറിലാണ് അടുത്ത യോഗം.
∙എന്നാലും പൊന്നേ!
സ്വർണത്തിന് ഇന്ന് കൂടിയത് 1,320 രൂപ, പവൻ 88,000ലേക്ക്, ഒരുമാസംകൊണ്ട് 10,000 രൂപയുടെ മുന്നേറ്റം സെപ്റ്റംബർ 9ന് ആയിരുന്നു പവൻ വില ആദ്യമായി 80,000 രൂപ കടന്നത്. തൊട്ടടുത്തദിവസം 81,000 ഭേദിച്ചു.
സെപ്റ്റംബർ 16ന് 82,000 രൂപയും 23ന് 83,000വും കടന്നു.
∙ ജിഎസ്ടി പിരിവിൽ 13% കുതിപ്പുമായി കേരളം; ദേശീയതലത്തിൽ വരുമാന വളർച്ച 4 മാസത്തെ ഉയരത്തിൽ
കഴിഞ്ഞ 4 മാസത്തിനിടയിലെ ഏറ്റവും ഉയർന്ന വളർച്ചയാണ് സെപ്റ്റംബറിൽ കുറിച്ചത്. ഓഗസ്റ്റിൽ വളർച്ചനിരക്ക് 6.5 ശതമാനമായിരുന്നു.
തുടർച്ചയായ 9-ാം മാസമാണ് ജിഎസ്ടി വരുമാനം 1.8 ലക്ഷം കോടി രൂപയ്ക്കുമേൽ തുടരുന്നതും.
∙ എൽപിജി സിലിണ്ടറിന് വില കൂട്ടി; ഉത്സവകാലത്ത് എണ്ണക്കമ്പനികളുടെ ‘ഇരുട്ടടി’, വീട്ടുകാർക്ക് ആശ്വാസം
വാണിജ്യാവശ്യത്തിനുള്ള സിലിണ്ടറിന് (19 കിലോഗ്രാം) 15-15.5 രൂപയാണ് കൂട്ടിയത്. ഇതോടെ കൊച്ചിയിൽ വില 1,602.5 രൂപയായി.
തിരുവനന്തപുരത്ത് 1,623.5 രൂപ. കോഴിക്കോട്ട് 1,634.5 രൂപ.
കഴിഞ്ഞ 6 മാസങ്ങളിൽ തുടർച്ചയായി വില കുറച്ചശേഷമാണ് ഇന്നു പ്രാബല്യത്തിൽ വന്നവിധം വില വർധിപ്പിച്ചത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]