സ്വർണവില കഴിഞ്ഞ ഒരുമാസത്തിനിടെ പവന് കൂടിയത് 10,480 രൂപ. ഓരോ ദിവസവും രാവിലെ കുറിക്കുന്ന റെക്കോർഡ് ഉച്ചയ്ക്ക് തകർക്കുന്ന കാഴ്ചയാണ് കഴിഞ്ഞ ഏതാനും ദിവസങ്ങളായി കാണുന്നത്.
സെപ്റ്റംബർ 9ന് ആയിരുന്നു പവൻ വില ആദ്യമായി 80,000 രൂപ കടന്നത്. തൊട്ടടുത്തദിവസം 81,000 ഭേദിച്ചു.
സെപ്റ്റംബർ 16ന് 82,000 രൂപയും 23ന് 83,000വും കടന്നു.
സെപ്റ്റംബർ 29ന് രാവിലെ 85,360 രൂപയിലെത്തിയ വില ഉച്ചയ്ക്ക് 85,720 രൂപയിലേക്കെത്തി. ഇന്നലെ രാവിലെ പവൻ ചരിത്രത്തിലാദ്യമായി 86,000 രൂപ മറികടന്ന് 86,760 രൂപയിലെത്തിയെങ്കിലും വൈകിട്ട് 86,120 രൂപയിലേക്ക് കുറഞ്ഞിരുന്നു.
ഇന്നു രാവിലെ 880 രൂപ ഉയർന്ന് വില 87,000 രൂപയിലെത്തി. ഉച്ചയ്ക്ക് 440 രൂപ കൂടി മുന്നേറി വില 87,440 രൂപയെന്ന സർവകാല ഉയരവും തൊട്ടു.
88,000ൽ നിന്ന് വെറും 560 രൂപ അകലെയാണ് പവൻ.
ഇന്നൊറ്റ ദിവസം കൂടിയത് 1,320 രൂപയാണ്. ഗ്രാമിന് 165 രൂപ വർധിച്ച് വില 10,930 രൂപയിലെത്തി.
നിലവിലെ ട്രെൻഡ് തുടർന്നാൽ 11,000 രൂപയെന്ന ‘മാന്ത്രികസംഖ്യ’യിലേക്ക് ഗ്രാം വിലയും ഉടനെത്തും. 18 കാരറ്റ് സ്വർണവില ഇന്നു രാവിലെയും ഉച്ചയ്ക്കുമായി 135 രൂപ ഉയർന്ന് 9,050 രൂപയായി.
വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് 158 രൂപ. സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണം ഗ്രാമിന് 130 രൂപ വർധിച്ച് വില 8,995 രൂപയാണ്.
വെള്ളിക്ക് 3 രൂപ ഉയർന്ന് 156 രൂപയും.
യുഎസിൽ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യതകളുടെ പശ്ചാത്തലത്തിൽ നിലവിൽതന്നെ രാജ്യാന്തര സ്വർണവില കുതിപ്പിന്റെ പാതയിലായിരുന്നു. ഇപ്പോൾ, യുഎസിൽ ട്രംപിന്റെ സർക്കാർ ‘ഷട്ട്ഡൗൺ’ പ്രതിസന്ധിയിൽ ആവുകകൂടി ചെയ്തതോടെ വൻ മുന്നേറ്റത്തിലായി വില.
ഔൺസിന് 40 ഡോളറിലധികം മുന്നേറി രാജ്യാന്തര വില സർവകാല ഉയരമായ 3,894.96 ഡോളറിലെത്തി.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]