കുവൈത്ത് സിറ്റി: കുവൈത്തിലെ അൽ സബാഹ് സ്പെഷ്യലൈസ്ഡ് മെഡിക്കൽ ഡിസ്ട്രിക്റ്റിലുള്ള കുവൈത്ത് കാൻസർ കൺട്രോൾ സെന്ററിൽ പുതിയ ഗൈനക്കോളജിക്കൽ ഓങ്കോളജി യൂണിറ്റ് സ്ഥാപിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. പ്രത്യേക പരിചരണ സേവനങ്ങൾ വികസിപ്പിക്കുകയും മെച്ചപ്പെടുത്തുകയും ചെയ്യുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ നടപടി.
സ്ത്രീകളിലെ കാൻസർ രോഗനിർണയം, ചികിത്സ, പ്രതിരോധം എന്നിവ കൂടുതൽ കാര്യക്ഷമമാക്കുകയാണ് പുതിയ യൂണിറ്റിന്റെ പ്രധാന ലക്ഷ്യം. കുവൈത്തിലെ വനിതകൾക്ക് നൽകുന്ന ആരോഗ്യപരിചരണത്തിന്റെ ഗുണനിലവാരം ഉയർത്താൻ ഇത് സഹായിക്കുമെന്ന് മന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു.
എല്ലാ ചികിത്സാ സൗകര്യങ്ങളും ഒരിടത്ത് കേന്ദ്രീകരിക്കുന്നതിലൂടെ രോഗികൾക്ക് ഏറ്റവും മികച്ചതും സമഗ്രവുമായ പരിചരണം നൽകാൻ സാധിക്കുമെന്നും അധികൃതർ വ്യക്തമാക്കി. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]