പാലക്കാട്: കൂറ്റനാട് പട്ടണത്തിൽ അർദ്ധരാത്രിയിൽ ജനവാസമേഖലയിൽ പെരുമ്പാമ്പിനെ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രി പന്ത്രണ്ടേകാലോടെ കൂറ്റനാട് – പട്ടാമ്പി റോഡിലെ ഓട്ടോമൊബൈൽ സ്പെയർ പാർട്സ് കടയുടെ മുൻപിലാണ് പാമ്പിനെ കണ്ടത്.
ഇത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് നിരവധിപേർ സ്ഥലത്തേക്ക് ഓടിയെത്തി.
ഉടൻ തന്നെ വനംവകുപ്പ് റെസ്ക്യൂ വാച്ചർ സുധീഷിനെ വിവരമറിയിച്ചു. സ്ഥലത്തെത്തിയ സുധീഷ് ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പെരുമ്പാമ്പിനെ പിടികൂടി ചാക്കിലാക്കി.
പാമ്പിനെ പിടികൂടുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]