അഭിമുഖം:
കൊല്ലം∙ ജില്ലയിലെ സ്വാശ്രയ ഐടിഇകളിലെ 2025-27 ബാച്ചിലെ മെറിറ്റ് സീറ്റിലേയ്ക്കുള്ള സയൻസ് വിഷയത്തിന്റെ അഭിമുഖം ഒക്ടോബർ മൂന്നിന് രാവിലെ 10 മുതലും കൊമേഴ്സ് അന്നേ ദിവസം ഉച്ചയ്ക്ക് 1.30 മുതലും ഹ്യുമാനിറ്റീസ് നാലിന് രാവിലെ 10 മുതലും തേവള്ളി മലയാളിസഭ എൻഎസ്എസ് യുപി സ്കൂളിൽ നടത്തും. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർ യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ സഹിതം ഹാജരാകണം.
റാങ്ക് ലിസ്റ്റ് ddeklm.blogspot.comൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൊല്ലം∙ പന്മന, തൃക്കരുവ, അഞ്ചൽ ഗ്രാമപഞ്ചായത്തുകളിലും പരവൂർ മുനിസിപ്പാലിറ്റിയിലും പട്ടികജാതി പ്രൊമോട്ടർമാരെ താൽക്കാലികമായി നിയമിക്കുന്നതിന് അഭിമുഖം നടത്തും.
യോഗ്യത: പ്ലസ് ടു തത്തുല്യം, പ്രായപരിധി: 18- 40 വയസ്സ്. അപേക്ഷകർ പട്ടികജാതി വിഭാഗത്തിൽ നിന്നുള്ള അതത് ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റികളിലെ സ്ഥിരതാമസക്കാരായിരിക്കണം.
നിയമന കാലാവധി: ഒരു വർഷം. നിശ്ചിതമാതൃകയിലുള്ള അപേക്ഷ, ജാതി, യോഗ്യത എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിയുടെ സ്ഥിരതാമസ സർട്ടിഫിക്കറ്റ്, പാസ്പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഒക്ടോബർ ആറിന് രാവിലെ 10.30 ന് ജില്ലാ പട്ടികജാതി വികസന ഓഫിസിൽ ഹാജരാകണം.
ഫോൺ: 0474 2794996. കൊല്ലം∙ തൃക്കോവിൽവട്ടം പഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തിലേക്ക് കരാർ അടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സിനെ 2025–26 കാലയളവിലേക്ക് എൽഎസ്ജിഡി പദ്ധതി പ്രകാരം നിയമിക്കുന്നു.
യോഗ്യത: നഴ്സിങ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള എഎൻഎം–ജിഎൻഎം–ബിഎസ്സി നഴ്സിങ്, ബിസിസിപിഎൻ–സിസിസിപിഎൻ . പഞ്ചായത്ത് പരിധിയിൽ ഉള്ളവർക്ക് മുൻഗണന.
ഒക്ടോബർ 8ന് ഉച്ചയ്ക്ക് ഒന്നിന് കുടുംബാരോഗ്യ കേന്ദ്രത്തിൽ അഭിമുഖം നടത്തും.
തൊഴിൽ മേള
ചാത്തന്നൂർ ∙ സംസ്ഥാന സർക്കാരിന്റെ ‘വിജ്ഞാന കേരളം’ ക്യാംപെയ്നിന്റെ ഭാഗമായി ചാത്തന്നൂർ പഞ്ചായത്തും കുടുംബശ്രീയും ചേർന്നു എസ്എംവി യുപി സ്കൂളിൽ ശനി 10നു തൊഴിൽ മേള നടത്തും. പഞ്ചായത്ത് പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ ഉദ്ഘാടനം ചെയ്യും.
ഫോൺ: 9544611974
അപേക്ഷ നൽകാം
കൊല്ലം∙ നിലവിൽ പൊതുവിഭാഗത്തിൽ ഉൾപ്പെടുന്ന റേഷൻ കാർഡുടമകൾക്ക് മുൻഗണനാ കാർഡിലേക്ക് തരംമാറ്റുന്നതിന് ഒക്ടോബർ 20 വരെ അക്ഷയകേന്ദ്രം വഴി സിറ്റിസൻ ലോഗിൻ മുഖേന അപേക്ഷിക്കാം. ഇ-കെവൈസി അപ്ഡേഷൻ റേഷൻകടകളിലെത്തി പൂർത്തിയാക്കണമെന്ന് താലൂക്ക് സപ്ലൈ ഓഫിസർ അറിയിച്ചു.
റജിസ്റ്റർ ചെയ്യാം
കൊല്ലം∙ രാജ്യത്ത് സിവിൽ ഡിഫൻസിലേക്ക് ഓരോ ജില്ലയിൽ നിന്നും 360 സിവിൽ ഡിഫൻസ് വോളണ്ടിയർമാരെ തെരഞ്ഞെടുക്കും.
ദുരന്തമുഖത്തും സന്നദ്ധപ്രവർത്തനത്തിനും താല്പര്യമുള്ള 18 വയസ്സിനു മുകളിലുള്ളവർക്ക് civildefencewarriors.gov.in മുഖേനയോ CD warriors മുഖേനയോ റജിസ്റ്റർ ചെയ്യാം. തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഏഴ് ദിവസത്തെ പരിശീലനം നൽകും. പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ്, ഐഡി കാർഡും വിതരണംചെയ്യും.
സംസ്ഥാന സർക്കാർ ജീവനക്കാർക്കും വിമുക്ത ഭടന്മാർക്കും അംഗമാകാം. വിവരങ്ങൾക്ക്: ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനുമായി ബന്ധപ്പെടുക.
അപേക്ഷ ക്ഷണിച്ചു
കൊല്ലം∙ ഫിഷറീസ് വകുപ്പ് നടപ്പിലാക്കുന്ന കാർപ്പ് മത്സ്യകൃഷി, ഒരു നെല്ലും ഒരു മീനും, പടുതാ കുളത്തിലെ അസാം വാള, കൈതക്കോര കൃഷി (അനബാസ്), കരിമീൻ കൂട് കൃഷി, വളപ്പ് മത്സ്യകൃഷി, പൊതുജലാശയത്തിലെ എംബാങ്ക്മെന്റ്, പിന്നാമ്പുറ കുളങ്ങളിലെ കരിമീൻ മത്സ്യ വിത്തുൽപാദന യൂണിറ്റ്, പിന്നാമ്പുറ കുളങ്ങളിലെ വരാൽ മത്സ്യ വിത്തുൽപാദന യൂണിറ്റ് പദ്ധതികളിലേക്ക് കർഷകരിൽ നിന്നു അപേക്ഷ ക്ഷണിച്ചു.
ഒക്ടോബർ 10നകം മത്സ്യ ഭവനുകളിൽ അപേക്ഷ സമർപ്പിക്കണം. ഫോൺ: 0474 2792850.
കൈത്തറി ചിത്രരചനാ മത്സരം
കൊല്ലം∙ കൈത്തറി വസ്ത്ര ഡയറക്ടറേറ്റും ജില്ലാ വ്യവസായ കേന്ദ്രവും ചേർന്ന് ഒക്ടോബർ അഞ്ച് രാവിലെ 10 മുതൽ 12വരെ ജില്ലയിലെ സ്കൂൾ വിദ്യാർഥികൾക്കായി ടൗൺ യുപി സ്കൂളിൽ കൈത്തറി ചിത്രരചനാ മത്സരം സംഘടിപ്പിക്കും.
രാവിലെ 10നു ജില്ലാ കലക്ടർ എൻ.ദേവിദാസ് ഉദ്ഘാടനം ചെയ്യും. എൽപി, യുപി, ഹൈസ്കൂൾ വിഭാഗങ്ങളിലായി നടക്കുന്ന മത്സരങ്ങളിൽ ഒന്നും രണ്ടും സ്ഥാനം നേടുന്ന കുട്ടികൾക്ക് സമ്മാനങ്ങളും സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരവും ലഭിക്കും.
അതത് സ്കൂൾ മേധാവിയുടെ സാക്ഷ്യപത്രം സഹിതം രാവിലെ ഒൻപതിന് എത്തണം. 9446374341.
സൗജന്യപരിശീലനം നൽകും
കൊല്ലം∙ കേരള ആർട്ടിസാൻസ് ഡവലപ്മെന്റ് കോർപറേഷൻ ജില്ലയിലെ മരപ്പണിക്കാരായവർക്കു തെങ്ങിൻതടികൊണ്ടുള്ള ഫർണിച്ചർ നിർമാണത്തിൽ സൗജന്യപരിശീലനം നൽകും.
യോഗ്യത: പത്താം ക്ലാസ്. കാഡ്കോയുടെ ഡേറ്റാ ബാങ്കിൽ റജിസ്റ്റർ ചെയ്തവരായിരിക്കണം.
കുറഞ്ഞ പ്രായപരിധി : 18 വയസ്സ്. ഒക്ടോബർ നാലിന് രാവിലെ 11ന് ഉമയനല്ലൂർ കാഡ്കോ ദക്ഷിണമേഖലാ ഓഫിസിൽ നടത്തുന്ന അഭിമുഖത്തിലൂടെയാണ് തിരഞ്ഞെടുപ്പ്.
യോഗ്യത, പ്രായം, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഹാജരാകണം. പരിശീലനം പൂർത്തിയാക്കുന്ന വർക്ക് സർട്ടിഫിക്കറ്റുകൾ ലഭിക്കും.
ഫോൺ: 0474 2743903, 9778800602.
നേത്ര പരിശോധന ക്യാംപ്
കോട്ടവട്ടം∙ ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധന ക്യാംപും തിമിര രോഗനിർണയവും 4ന് 10 മുതൽ 2.30 വരെ നടക്കും. നാട്ടുകാർക്കും പങ്കെടുക്കാം.
സൗജന്യ കേൾവി പരിശോധനാ ക്യാംപ് ഇന്നു മുതൽ
കുണ്ടറ ∙ ‘കേൾക്കാം’ എക്സ്ക്ലൂസീവ് ഹിയറിങ് സ്റ്റുഡിയോയും മലയാള മനോരമയുമായി സഹകരിച്ചു സൗജന്യ കേൾവി പരിശോധന ക്യാംപ് സംഘടിപ്പിക്കുന്നു.
ഇന്ന് മുതൽ 10 വരെയാണു ക്യാംപ്. കുണ്ടറ ആശുപത്രിമുക്ക് എൽഎംഎസ് ആശുപത്രിക്കു സമീപത്തെയും പത്തനാപുരം കെഎസ്ഇബി ഓഫിസിന് എതിർവശത്തെയും ‘കേൾക്കാം’ എക്സ്ക്ലൂസീവ് ഹിയറിങ് സ്റ്റുഡിയോകളിലാണ് ക്യാംപ് സംഘടിപ്പിക്കുന്നത്.
ക്യാംപിൽ എത്താൻ ബുദ്ധിമുട്ടുള്ളവർക്കു വീട്ടിൽ വന്നു സൗജന്യമായി പരിശോധന നടത്താനുള്ള സൗകര്യവും ഇതോടൊപ്പം ലഭ്യമാണ് (കൊല്ലം ജില്ലയ്ക്ക് അകത്ത്). ക്യാംപിനോട് അനുബന്ധിച്ചു വിവിധയിനം കേൾവി സഹായികളായ ബിടിഇ (ചെവിക്ക് പുറകിൽ വയ്ക്കുന്നവ), ആർഐസി (ചെവിക്കു പുറകിൽ വയ്ക്കുന്നതും താരതമ്യേന ചെറുതും), ഐടിസി (ചെവിക്കുള്ളിൽ വയ്ക്കുന്നത്), സിഐസി (പൂർണമായും ഉള്ളിൽ വയ്ക്കുന്നത്), ഐഐസി (പുറത്തേക്ക് ഒട്ടും കാണാത്തവ) തുടങ്ങിയ വിവിധയിനം കേൾവി സഹായികൾ പ്രത്യേക ഡിസ്കൗണ്ട് നിരക്കിൽ ലഭിക്കും.
നിലവിലെ കേൾവി സഹായികൾ മാറ്റിയെടുക്കാനുള്ള അവസരവും ലഭ്യമാണ്. ക്യാംപിൽ പങ്കെടുക്കുന്ന ആദ്യത്തെ 50 പേർക്കു മനോരമ ആരോഗ്യം മാസിക 1 വർഷത്തേക്കു സൗജന്യമായി ലഭിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 7012998473.
വയോജനദിനം ഇന്ന്
പരവൂർ∙ പരവൂർ സീനിയർ സിറ്റിസൺ അസോസിയേഷൻ നടത്തുന്ന ലോക വയോജനദിനാചരണം ഇന്ന് വൈകിട്ട് 3.30നു പരവൂർ റീജനൽ സഹകരണ ബാങ്ക് ഹാളിൽ നടക്കും. അഡ്വ.സുകുൾ ഖാദർ വയോജന നയവം വയോജന ക്ഷേമവും എന്ന വിഷയത്തിൽ ക്ലാസെടുക്കും.
സെമിനാർ ഇന്ന്
ഓയൂർ ∙ സ്വതന്ത്ര ബാപ്റ്റിസ്റ്റ് സഭകളുടെ കൊട്ടാരക്കര ചാത്തന്നൂർ ഏരിയ സൺഡേസ്കൂൾ സെമിനാർ ഇന്നു രാവിലെ 9.30ന് കോഴിക്കോട് ബാപ്റ്റിസ്റ്റ് ചർച്ചിൽ നടക്കും.
ദാലത്ത് തിരുവനന്തപുരം ടീം വിവിധ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും. മർക്കോസ് സുവിശേഷത്തിൽ നിന്ന് ബൈബിൾ ക്വിസ് നടക്കും. ഉച്ചയ്ക്ക് ശേഷം ഏരിയ ബാപ്റ്റിസ്റ്റ് യൂത്ത് മൂവ്മെന്റ് കലാമത്സര വിജയികൾക്ക് സമ്മാനദാനം നടക്കും.
സ്വതന്ത്ര ബാപ്റ്റിസ്റ്റ് സഭകളുടെ ട്രസ്റ്റ് പ്രസിഡന്റ് സാം തോമസ് അധ്യക്ഷത വഹിക്കും. കഴിഞ്ഞ എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകളിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കുമെന്ന് പ്രസിഡന്റ് പാസ്റ്റർ വി.കെ.ശശിയും കോഓർഡിനേറ്റർ കെ.റോയ്മോനും അറിയിച്ചു.
മലയാള മനോരമ എം ഫോർ മാരി ഡ്രൈവ് പണയിൽ ക്ഷേത്രത്തിൽ നാളെ വരെ
കൊട്ടാരക്കര∙ മലയാള മനോരമ എം ഫോർ മാരി സൗജന്യ പ്രൊഫൈൽ റജിസ്ട്രേഷൻ ഡ്രൈവ് പണയിൽ ദേവീ ക്ഷേത്രത്തിൽ നാളെ സമാപിക്കും. ഉപയോക്താക്കൾക്ക് എം ഫോർ മാരി ഡോട്ട് കോമിനെ കുറിച്ച് കൂടുതൽ അറിയുവാനും പ്രൊഫൈൽ സൗജന്യമായി റജിസ്റ്റർ ചെയ്യുവാനും സബ്സ്ക്രിപ്ഷൻ പാക്കേജുകൾ അപ്ഗ്രേഡ് ചെയ്യുവാനും ഉള്ള അവസരം രാവിലെ 10 മുതൽ വൈകിട്ട് 6 വരെ ലഭ്യമാണ് വിവരങ്ങൾക്ക്:+91 90745 56548
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]