കുണ്ടറ∙ കല്ലട ജലോത്സവം ഇരുപത്തിയെട്ടാം ഓണദിവസമായ 3ന് നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മൺറോതുരുത്ത്, കിഴക്കേ കല്ലട, പടിഞ്ഞാറേ കല്ലട പഞ്ചായത്തുകളിലെ പ്രതിനിധികൾ ചേർന്ന് രൂപീകരിച്ച ജലോത്സവ കമ്മിറ്റിയാണ് സംഘാടകർ.
ചുണ്ടൻ, വെപ്പ് എ, ബി, ഇരുട്ടുകുത്തി എ, ബി, അലങ്കാര വള്ളങ്ങൾ എന്നിവയുടെ മത്സരങ്ങളാണ് നടക്കുന്നത്. മുതിരപ്പറമ്പ് കാരൂത്രക്കടവ് നെട്ടായത്തിൽ നടക്കുന്ന ജലോത്സവത്തിൽ ചുണ്ടൻ വള്ളങ്ങൾ ഉൾപ്പെടെ 12 വള്ളങ്ങൾ റജിസ്റ്റർ ചെയ്തതായി ഭാരവാഹികൾ അറിയിച്ചു.
നാളെ വൈകിട്ട് 4ന് ഇടിയക്കടവ് മുതൽ കാരൂത്രക്കടവ് വരെ ഘോഷയാത്ര നടത്തും.
3ന് ഉച്ചയ്ക്ക് 2ന് കാരൂത്രക്കടവിൽ മൺറോതുരുത്ത് പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ പതാക ഉയർത്തും. മന്ത്രി സജി ചെറിയാൻ വള്ളംകളി ഉദ്ഘാടനം ചെയ്യും.
കോവൂർ കുഞ്ഞുമോൻ എംഎൽഎ അധ്യക്ഷത വഹിക്കും. എൻ.കെ.പ്രേമചന്ദ്രൻ എംപി ജലഘോഷയാത്രയും പി.സി.വിഷ്ണുനാഥ് എംഎൽഎ ശിക്കാര വള്ളങ്ങളുടെ ഘോഷയാത്രയും ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനത്തിൽ കൊടിക്കുന്നിൽ സുരേഷ് എംപി സമ്മാനങ്ങളും ബോണസും നൽകും.
ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികളായ ജലോത്സവ കമ്മിറ്റി ചെയർപഴ്സൻ മിനി സൂര്യകുമാർ, ജനറൽ കൺവീനർ എസ്.സന്തോഷ് കുമാർ, സേതുനാഥ്, പ്രസന്നകുമാരി, ജയപ്രകാശ്, വിനോഷ്, ഷിബു മൺറോ എന്നിവർ അറിയിച്ചു.
കല്ലട ചുണ്ടനെ പങ്കെടുപ്പിക്കില്ലെന്ന തീരുമാനം പുനഃപരിശോധിക്കണം
കൊല്ലം∙ മൂന്നിന് നടക്കുന്ന കല്ലട
ജലോത്സവത്തിൽ കല്ലട ചുണ്ടനെ പങ്കെടുപ്പിക്കില്ലെന്ന തീരുമാനം ജലോത്സവ കമ്മിറ്റി പുനഃപരിശോധിക്കണമെന്ന് ഉടമ ഉൾപ്പെടെയുള്ള നാട്ടുകാർ ആവശ്യപ്പെട്ടു.
ഈ വിഷയത്തിൽ എംപി, എംഎൽഎ തുടങ്ങിയ ജനപ്രതിനിധികൾ ഇടപെടണം. കല്ലട
ചുണ്ടനെ ഒഴിവാക്കുന്നതിന് ജലോത്സവ കമ്മിറ്റി കണ്ടെത്തിയിരിക്കുന്ന വ്യവസ്ഥകൾ അംഗീകരിക്കാൻ കഴിയില്ല. ചുണ്ടനെ ഒഴിവാക്കാനുള്ള നീക്കം ചുണ്ടൻ വള്ള ഉടമകളുടെ സംഘടനയുടെ അഭിപ്രായത്തിന്റെ അടിസ്ഥാനത്തിലാണ്. നെഹ്റു ട്രോഫി അടക്കമുള്ള വള്ളം കളിയിൽ പങ്കെടുക്കുന്ന ചുണ്ടൻ വള്ളങ്ങളുടെ നീളത്തിലും വീതിയിലും പൊക്കത്തിലും തുഴച്ചിൽകാരുടെ എണ്ണത്തിലും വ്യത്യാസമുണ്ട്.
മത്സരത്തിൽ തുഴച്ചിൽകാരുടെ എണ്ണം കൂടുതലെങ്കിൽ കല്ലട ചുണ്ടനെ ഒഴിവാക്കുന്നതിനെ ന്യായീകരിക്കാമായിരുന്നുവെന്നും കല്ലട
ചുണ്ടന്റെ ഉടമ സന്തോഷ് അടൂരാൻ, ബിജു ഗോവിന്ദ്, ഹരീന്ദ്രനാഥ്, ബോബൻ ഐസക് എന്നിവർ പറഞ്ഞു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]