അധ്യാപക ഒഴിവ്:
പന്തളം ∙ ചേരിക്കൽ ഗവ. എസ്വി എൽപി സ്കൂളിലെ എൽപിഎസ്ടിയുടെ താൽക്കാലിക ഒഴിവിലേക്ക് 4ന് 10.30ന് സ്കൂൾ ഓഫിസിൽ അഭിമുഖം നടത്തും.
യോഗ്യരായവർ അസ്സൽ രേഖകളുമായി ഹാജരാകണം.
മേൽശാന്തി തിരഞ്ഞെടുപ്പ്; അഭിമുഖം 3,4 തീയതികളിൽ
പത്തനംതിട്ട ∙ ശബരിമല, മാളികപ്പുറം ദേവസ്വങ്ങളിലെ മേൽശാന്തിമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം 3, 4 തീയതികളിൽ നടക്കും.
തിരുവനന്തപുരത്തെ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആസ്ഥാനത്തു രാവിലെ 9നാണ് അഭിമുഖം
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട ∙ ബിഎസ്എൻഎൽ ജില്ലയിൽ അടൂർ, കോഴഞ്ചേരി, പത്തനംതിട്ട
ഡിവിഷനുകളിലെ ഒഴിവുകളിലേക്ക് ഫീൽഡ് മാർക്കറ്റിങ് അപ്രന്റിസ്ഷിപ് ട്രെയ്നിങ്ങിന് അപേക്ഷ ക്ഷണിച്ചു. തദ്ദേശവാസികൾക്കു മുൻഗണന.
ഏതെങ്കിലും വിഷയത്തിൽ ഡിപ്ലോമയോ അംഗീകൃത സർവകലാശാല ബിരുദമോ ഇലക്ട്രോണിക്സ്, കമ്യൂണിക്കേഷൻ, കംപ്യൂട്ടർ സയൻസ് എന്നീ വിഭാഗത്തിൽ ഏതിലെങ്കിലും എൻജിനീയറിങ് ബിരുദമോ ഉള്ളവർക്ക് അപേക്ഷിക്കാം. 9495100210
ബിഎസ്എൻഎൽ പ്രത്യേക മേള
അടൂർ ∙ ബിഎസ്എൻഎൽ ഡേ ആഘോഷങ്ങളുടെ ഭാഗമായി അടൂർ ടെലിഫോൺ എക്സ്ചേഞ്ചിൽ 3നും 4നും രാവിലെ 9ന് ബിഎസ്എൻഎൽ സേവനങ്ങൾക്കുളള പ്രത്യേക മേള നടക്കും.
ഫ്രീ മോഡം, മൊബൈൽ കണക്ഷൻ, എംഎൻപി, ബിൽ പേയ്മെന്റ്സ്, റീചാർജ്, 4G/5G സിം അപ്ഗ്രഡേഷൻ തുടങ്ങിയ സേവനങ്ങൾ ലഭിക്കും.
വിദ്യാരംഭം നാളെ
തിരുവല്ല∙ കുരിശു കവലയ്ക്ക് സമീപം പ്രവർത്തിക്കുന്ന ബിജു മെമ്മോറിയൽ സംഗീത, നൃത്ത വിദ്യാലയത്തിൽ നാളെ 10ന് വിദ്യാരംഭം നടക്കും. 94470 10226.
നേത്ര പരിശോധന ക്യാംപ്
കോന്നി ∙ നാഷനൽ ക്രിസ്ത്യൻ മൂവ്മെന്റ് ഫോർ ജസ്റ്റിസ് അസംബ്ലിയും ഊട്ടുപാറ സെന്റ് ജോർജ് ഹൈസ്കൂൾ, തിരുവല്ല കല്ലട
ഐ കെയർ ഹോസ്പിറ്റൽ എന്നിവയുടെ നേതൃത്വത്തിൽ 4ന് 9ന് സെന്റ് ജോർജ് ഹൈസ്കൂളിൽ സൗജന്യ നേത്ര പരിശോധനയും തിമിര രോഗനിർണയവും നടത്തും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം.വി.അമ്പിളി ഉദ്ഘാടനം ചെയ്യും.
യോഗം 5ന്
പത്തനംതിട്ട ∙ 2022–2025 എൽജിഎസ് റാങ്ക് ലിസ്റ്റിൽനിന്ന് സർക്കാർ സർവീസിലേക്ക് പ്രവേശിച്ചവർക്കായി യോഗം 5ന് 10ന് നഗരസഭ ടൗൺ ഹാളിൽ നടക്കും.
എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി അനീഷ്കുമാർ ഉദ്ഘാടനം ചെയ്യും.
പ്രായഭേദമെന്യേ ആർക്കും പാടാം; സംഗീത പരിപാടി 4ന്
പത്തനംതിട്ട ∙ സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് ഭാരത് (സവാബ്), മല്ലപ്പള്ളി താലൂക്ക് ലൈബ്രറി എന്നിവ ചേർന്നൊരുക്കുന്ന ‘പാടാം ആർക്കും പാടാം’ സംഗീത പരിപാടി 4ന് 10ന് മല്ലപ്പള്ളി സെൻട്രൽ സ്റ്റേഡിയത്തിൽ നടത്തും.
പ്രായഭേദമെന്യേ ആർക്കും പങ്കെടുക്കാം. നൂറിലധികം കലാകാരന്മാരെ പങ്കെടുപ്പിക്കാവുന്ന വേദിയാണ് സജ്ജമാക്കിയിരിക്കുന്നത്.
എല്ലാവർക്കും സമ്മാനം നൽകും. പരിപാടി ജോസഫ് എം.പുതുശേരി ഉദ്ഘാടനം ചെയ്യും.
സവാബ് സംസ്ഥാന പ്രസിഡന്റ് സാബൂ ഐക്കരേക്കത്ത് അധ്യക്ഷത വഹിക്കുമെന്ന് ഡോ.നിരണം രാജൻ, സാബു ഐക്കരത്ത്, എം.ജി.മുരളിദാസ് എന്നിവർ അറിയിച്ചു. 8156983201/ 8281274011.
വൈദ്യുതി മുടക്കം
മല്ലപ്പള്ളി ∙ വൈദ്യുതി സെക്ഷനിലെ പല്ലാട്ടുപടി, പാമല, പുളിമൂട്ടിപടി, പുഷ്പഗിരി വില്ല എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിലും കുന്നന്താനം കിൻഫ്ര പാർക്കിലെ എല്ലാ ട്രാൻസ്ഫോമറുകളിലും ഇന്ന് 9 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]