തൊടുപുഴ ∙ ഓടകളിലെയും കടകളിലെയും മലിനജലം റോഡിലേക്ക് ഒഴുകുന്നതിനാൽ തൊടുപുഴ മാർക്കറ്റ് റോഡ് മലിനമയം. കാൽനടയാത്രക്കാർക്ക് മാത്രമല്ല വാഹനങ്ങളിൽ പോകുന്നവർക്കും യാത്ര ദുസ്സഹമാണ്.
മത്സ്യമാർക്കറ്റിലെ കടകളിൽ നിന്നുള്ള മലിനജലം റോഡിന്റെ പലഭാഗത്തും തളംകെട്ടി കിടക്കുന്നത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നു. ഇവിടങ്ങളിലെ ഓടകളുടെ നവീകരണം നടന്നിട്ട് കാലങ്ങളായി. ചെറിയ മഴയ്ക്കു പോലും ഓട
നിറഞ്ഞ് വെള്ളം പുറത്തേക്കു ഒഴുകുന്ന അവസ്ഥയാണ്. വ്യാപാരികൾ മത്സ്യം കൊണ്ടുവരുന്ന പെട്ടികൾ ഉൾപ്പെടെ കഴുകുന്ന വെള്ളം റോഡിലേക്കാണ് ഒഴുകുന്നത്.
ഇത്തരം മലിനജലമാണ് വലിയ ദുർഗന്ധത്തിനു കാരണം.
മത്സ്യം വാങ്ങാൻ വരുന്നവർക്കും ഇതു വലിയ ബുദ്ധിമുട്ടാണ്. മാർക്കറ്റിന് അകത്ത് പൊതുവേയുള്ള ദുർഗന്ധത്തിനു പുറമേയാണിത്.
തളംകെട്ടി കിടക്കുന്ന മലിനജലത്തിലൂടെ വാഹനങ്ങൾ പോകുമ്പോൾ ഇരുഭാഗങ്ങളിലേക്കും വെള്ളം തെറിക്കുകയും ചെയ്യും. മഴ പെയ്താൽ സ്ഥിതി കൂടുതൽ മോശമാകുന്നതോടെ മൂക്കുപൊത്താതെ നടക്കാൻ കഴിയില്ല.
ഓടകളുടെ നവീകരണം നടത്തുന്നതോടൊപ്പം മാർക്കറ്റിലെ മലിനജലം റോഡിലേക്കു ഒഴുക്കാതെ ബദൽ മാർഗം സ്വീകരിക്കുകയും ചെയ്താൽ മാത്രമേ പ്രശ്നത്തിന് പരിഹാരമുണ്ടാകൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]