വൈക്കം ∙ വായ്പയായി എടുത്ത പണത്തിന്റെ തിരിച്ചടവുമായി ബന്ധപ്പെട്ട് കെഎസ്എഫ്ഡിസിയും (കേരള സ്റ്റേറ്റ് ഫിലിം ഡവലപ്മെന്റ് കോർപറേഷൻ) കിഫ്ബിയും തമ്മിലുള്ള തർക്കം മൂലം വൈക്കത്തെ തിയറ്ററിന്റെ സൗണ്ട് സിസ്റ്റത്തിന്റെ ജോലികൾ അനിശ്ചിതത്വത്തിൽ. തിയറ്റർ നിർമാണത്തിനായി കിഫ്ബിയാണ് കെഎസ്എഫ്ഡിസിക്കു പണം അനുവദിച്ചത്.
വായ്പ തിരിച്ചടവ് കരാറിലെ തർക്കത്തെ തുടർന്ന് പണം നൽകുന്നത് കിഫ്ബി നിർത്തി. ഇതോടെ വൈക്കത്തെ തിയറ്ററിന്റെ സൗണ്ട് സിസ്റ്റത്തിന്റെ ടെൻഡർ നടപടി പോലും മുടങ്ങി.
അടുത്ത മാസം കെഎസ്എഫ്ഡിസിയുടെയും കിഫ്ബിയുടെയും ഉദ്യോഗസ്ഥർ തമ്മിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാനുള്ള നടപടികൾ നടത്തി വരുന്നതായി അധികൃതർ പറഞ്ഞു.
കിഫ്ബിയിൽ നിന്ന് അനുവദിച്ച 14.75 കോടി രൂപ വിനിയോഗിച്ച്, വൈക്കം ആറാട്ടുകുളങ്ങര കിളിയാട്ടുനട അഗ്നിരക്ഷാസേന ഓഫിസിനു സമീപം നഗരസഭ വിട്ടുനൽകിയ 90 സെന്റ് സ്ഥലത്താണ് കെഎസ്എഫ്ഡിസി തിയറ്റർ നിർമാണം ആരംഭിച്ചത്.
80 സെന്റ് തിയറ്റർ സമുച്ചയത്തിനും 10 സെന്റ് റോഡിനുമാണ് നൽകിയിരിക്കുന്നത്. 30 വർഷത്തേക്കാണു സ്ഥലം കൈമാറിയിരിക്കുന്നത്.
പ്രതിവർഷം 3.60 ലക്ഷം രൂപ പാട്ടവ്യവസ്ഥയിൽ നഗരസഭയ്ക്കു ലഭിക്കും. കെട്ടിടത്തിന്റെ ഉൾപ്പെടെ 95 % ജോലികളും ഇതിനോടകം പൂർത്തിയായി.
തിയറ്ററിനുള്ളിലെ എൻജിനീയറിങ് ജോലികളായ ഇന്റീരിയർ, സൗണ്ട് എൻജിനീയറിങ് പ്രവൃത്തികളാണ് പ്രധാനമായും തീരാനുള്ളത്. സൗണ്ട് സിസ്റ്റം ഒഴിച്ചുള്ള മറ്റു ടെൻഡർ നടപടികൾ കഴിഞ്ഞ ദിവസം പൂർത്തീകരിച്ചു.
380 സീറ്റുമായി രണ്ടു തിയറ്ററുകളാണ് ക്രമീകരിക്കുക. ബൽജിയത്തിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന ഏറ്റവും പുതിയ ഫോർ കെ ലേസർ പ്രൊജക്ടറാണു സജ്ജമാക്കുന്നത്.
ആധുനിക സൗണ്ട് സിസ്റ്റവും ഇതിൽ ഉൾപ്പെടും. നിലവിൽ വൈക്കത്തുള്ളവർക്ക് സിനിമ കാണണമെങ്കിൽ തലയോലപ്പറമ്പിൽ എത്തണം.
വർഷങ്ങൾക്കു മുൻപ് വൈക്കത്ത് 3 തിയറ്ററുകൾ ഉണ്ടായിരുന്നെങ്കിലും പ്രതിസന്ധിയെത്തുടർന്ന് അടച്ചുപൂട്ടുകയായിരുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]