അബുദാബി: യുഎഇയില്‍ ഒക്ടോബര്‍ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. സെപ്റ്റംബറിന് പിന്നാലെ ഒക്ടോബറിലും പെട്രോൾ, ഡീസൽ വിലയില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തി.
കഴിഞ്ഞ മാസവും ഇന്ധന വില നേരിയ തോതില്‍ ഉയര്‍ന്നിരുന്നു. പുതുക്കിയ നിരക്കുകൾ ഒക്ടോബർ ഒന്ന് മുതൽ പ്രാബല്യത്തിൽ വരും.
ഇതനുസരിച്ച് സൂപ്പർ 98 പെട്രോൾ ലിറ്ററിന് 2.77 ദിർഹമായിരിക്കും പുതിയ വില. സെപ്റ്റംബറിലെ വില 2.70 ദിർഹം ആയിരുന്നു.
സ്പെഷ്യൽ 95 പെട്രോളിന് ലിറ്ററിന് 2.66 ദിർഹമാണ് ഒക്ടോബറിലെ നിരക്ക്. സെപ്റ്റംബറില്‍ ഇത് 2.58 ദിർഹം ആയിരുന്നു.
ഇ-പ്ലസ് 91 പെട്രോളിന് ലിറ്ററിന് 2.58 ദിർഹമായി വില ഉയർന്നു. സെപ്റ്റംബറിലെ വില 2.51 ദിർഹം ആയിരുന്നു.
ഡീസൽ വില ലിറ്ററിന് 2.71 ദിർഹമായാണ് വർധിച്ചത്. സെപ്റ്റംബറിലെ വില 2.66 ദിർഹം ആയിരുന്നു.
യുഎഇ ഇന്ധന വില നിർണയ സമിതിയാണ് എല്ലാ മാസവും വില പുനഃപരിശോധിച്ച് പുതിയ നിരക്കുകൾ പ്രഖ്യാപിക്കുന്നത്. FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

