മുക്കം∙ മലയോര മേഖല കേന്ദ്രീകരിച്ച് സംസ്ഥാന പാതയോരത്തും ജനവാസ മേഖലയിലും ശുചിമുറി മാലിന്യം തള്ളുന്ന സംഘം വിലസുന്നു. ഇന്നലെ രാത്രിയിലും മണാശ്ശേരി ഗവ.യുപി സ്കൂളിനു സമീപം ജനവാസ മേഖലയിൽ ശുചിമുറി മാലിന്യം തള്ളി. ദുർഗന്ധം സഹിക്കാൻ വയ്യാത്ത അവസ്ഥയെന്ന് നാട്ടുകാർ.
സമീപത്തെ തോട്ടിലേക്കും മാലിന്യം വ്യാപിച്ചു. കാരശ്ശേരി പഞ്ചായത്ത് ഓഫിസിനു സമീപം മോയില്ലത്ത് റോഡിൽ റോഡരികിലും ഓവുചാലിലും ശുചിമുറി മാലിന്യം തള്ളിയിരുന്നു.
കാരശ്ശേരി, കൊടിയത്തൂർ പഞ്ചായത്തുകളുടെ വിവിധ ഭാഗങ്ങളിലും സംസ്ഥാന പാതയോരത്തും ഇത് പതിവായിട്ടുണ്ട്. മുക്കം പാലത്തിനു സമീപം ചോണാട് റോഡിലേക്കുള്ള ഇരുവഞ്ഞിപ്പുഴയുടെ ഭാഗത്തും അടുത്ത കാലത്ത് മാലിന്യം തള്ളി. പിടികൂടിയാലും നാമമാത്രമായ പിഴ ഈടാക്കി വാഹനങ്ങൾ വിടുകയാണ് ചെയ്യുന്നത്.
മിക്കയിടത്തും നാട്ടുകാർ രാത്രി കാവൽ നിൽക്കുകയാണ്.
ശിക്ഷ നൽകണം
മണാശ്ശേരി ഗവ.യുപി സ്കൂളിന് സമീപം ശുചിമുറി മാലിന്യം തള്ളിയവരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കണമെന്ന് മണാശ്ശേരി സമന്വയ റസിഡന്റ്സ് അസോസിയേഷൻ. മുക്കം പൊലീസിൽ പരാതി നൽകിയതായി ഭാരവാഹികളായ കെ.വി.സുരേഷ്, സൗമ്യ,മണി തോട്ടത്തിൽ എന്നിവർ പറഞ്ഞു.
പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]