കാസർകോട് ∙ ദേശീയപാത വികസന ഉപകരാറെടുക്കുന്നതുമായി ബന്ധപ്പെട്ട് ചേർത്തലയിൽ സ്ഥലം കാണാൻ പോയ അണങ്കൂർ സ്വദേശിയെ കാസർകോടിനടുത്ത് രെയിൽവേ ട്രാക്കിൽ മരിച്ചനിലയിൽ കണ്ടെത്തി. അണങ്കൂർ സ്കൗട്സ് ഭവനു സമീപം ഹിന്ദുസ്ഥാനി വില്ലയിലെ കെ.എം.അബ്ദുല്ലയെ (68) ആണ് തളങ്കര കുന്നിൽ റെയിൽവേ പാളത്തിൽ മരിച്ചനിലയിൽ കണ്ടത്.
പുലർച്ചെ 1.10ന് കാസർകോട്ട് എത്തിയ മരുസാഗർ എക്സ്പ്രസിന്റെ പിന്നിലെ ജനറൽ കംപാർട്മെന്റിലാണ് അബ്ദുല്ലയും താനും ഉണ്ടായിരുന്നതെന്ന് കൂടെ ഉണ്ടായിരുന്ന അണങ്കൂർ സ്വദേശി റിയാസ് പറഞ്ഞു.
ആലുവയിൽ നിന്നാണ് കയറിയത്. കാസർകോട് സ്റ്റേഷനിൽ ഇറങ്ങി മുക്കാൽ മണിക്കൂറോളം അബ്ദുല്ലയെ കാത്തുനിന്നു.
ട്രെയിനിൽ ഉറങ്ങിപ്പോയതാകാമെന്നു കരുതി. ഓർമക്കുറവും ഉണ്ട്.
2.14ന് എത്തിയ ഗുഡ്സ് ട്രെയിനിന്റെ ലോക്കോ പൈലറ്റാണ് പാളത്തിൽ ഒരാൾ വീണു കിടക്കുന്നതായി കാസർകോട് റെയിൽവേ സ്റ്റേഷൻ അധികൃതരെ അറിയിച്ചത്. മുംബൈയിൽ വ്യാപാരിയായിരുന്ന അബ്ദുല്ലയുടെ അവിടത്തെ സുഹൃത്തുക്കൾ കരാറുമായി ബന്ധപ്പെട്ട് ചേർത്തലയിൽ എത്തിയിരുന്നു.
റിയാസിനെയും കൂട്ടി ശനിയാഴ്ചയാണ് അബ്ദുല്ല എറണാകുളത്തേക്കു പോയത്. കബറടക്കം നടത്തി.
ഭാര്യ മറിയംബി, മക്കൾ: കലന്തർഷ (ദുബായ്), ഷഹനാസ്, ഷബ്ന, റഹീസ, റുപ്സ, മരുമക്കൾ: സയ്യിദ് ഇർഷാദ് (കോഴിക്കോട്), ഫവാസ് (മൗലവി ബുക്ക് സ്റ്റാൾ ഉടമ, കാഞ്ഞങ്ങാട്), ഉമറുൽ ഫാറൂഖ് (അബുദാബി), റിസ്വാൻ (ബഹ്റൈൻ), ഫൈബീന, സഹോദരങ്ങൾ: മുഹമ്മദ് ആസാദ്, അബ്ദുൽ റഹ്മാൻ പച്ചക്കാട് (അജ്മാൻ), കെ.ഖലീൽ തളങ്കര, ഹുസൈൻ വിദ്യാനഗർ, ബീവി, ജമീല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]