കോഴിക്കോട് ∙ ചാലിയാർ പുഴയിൽ കാണാതായ വയോധികന്റെ മൃതദേഹം കണ്ടെത്തി. ചാലിയാറിൽ കൊളത്തറ സ്കൂളിനു സമീപം ചൊവ്വാഴ്ച പുലർച്ചെ കാണാതായ കൊളത്തറ കൊല്ലമ്പലത്ത് ഹൗസിൽ രത്നാകരന്റെ (78) മൃതദേഹമാണ് ഫയർ ഫോഴ്സിന്റെ സ്കൂബ ടീം നടത്തിയ തിരച്ചിലിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ കണ്ടെത്തിയത്.
പുലർച്ചെ രണ്ടു മണിയോടെ വീട്ടിൽ നിന്ന് കാണാതാകുകയായിരുന്നു. കോഴിക്കോട് പാളയത്തെ വ്യാപാരിയാണ്.
മീഞ്ചന്ത ഫയർ സ്റ്റേഷൻ അസിസ്റ്റന്റ് സ്റ്റേഷൻ ഓഫിസർ ഇ.
ഷിഹാബുദീന്റെ നേതൃത്വത്തിലാണ് പുഴയിൽ തിരച്ചിൽ നടത്തിയത്. കാണാതായ രത്നാകരന്റെ ചെരുപ്പ് പുഴയുടെ സൈഡിൽ നിന്നും കണ്ടെത്തിയതിന്റെ സംശയത്തിലാണ് ഫയർഫോഴ്സിന്റെ സ്കൂബാ ടീം തിരച്ചിലിന് ഇറങ്ങിയത്.
ചെരുപ്പ് കണ്ടെത്തിയ തീരത്ത് നിന്ന് 30 മീറ്റർ താഴെയാണ് നാലു മണിക്കൂറോളം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹം കണ്ടെത്തിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]