ധാക്ക ∙ രാജസ്ഥാൻ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനിയെ
ൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ധാക്കയിലെ അദ്-ദിൻ മോമിൻ മെഡിക്കൽ കോളജിൽ എംബിബിഎസ് വിദ്യാർഥിനിയായ നിദ ഖാന്റെ (19) മൃതദേഹമാണ് ഹോസ്റ്റൽ മുറിയിൽ കണ്ടെത്തിയത്.
ആത്മഹത്യയായിരിക്കാമെന്ന് ഹോസ്റ്റൽ അധികൃതർ പറഞ്ഞെങ്കിലും പൊലീസ് ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
പഠനത്തിൽ മിടുക്കിയായിരുന്നു നിദയെന്നും അവൾ ആത്മഹത്യ ചെയ്യാനുള്ള സാധ്യതയില്ലെന്നുമാണ് സഹപാഠികളും സുഹൃത്തുക്കളും പറയുന്നത്. വിഷയത്തിൽ ഇടപെടണമെന്ന് ഓൾ ഇന്ത്യ മെഡിക്കൽ സ്റ്റുഡന്റ്സ് അസോസിയേഷൻ (എഐഎംഎസ്എ) വിദേശകാര്യ മന്ത്രാലയത്തോട് ആവശ്യപ്പെട്ടു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരാൻ സഹായം അഭ്യർഥിച്ച് എഐഎംഎസ്എ വൈസ് പ്രസിഡന്റ് ഡോ. മുഹമ്മദ് മോമിൻ ഖാൻ വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കറിന് കത്തയച്ചിട്ടുണ്ട്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]