കാസർകോട് ∙ ബദിയടുക്ക ഉക്കിനടുക്കയിലെ ഗവ. മെഡിക്കൽ കോളജിലേക്കുള്ള യാത്രാപ്രശ്നം പരിഹരിക്കാൻ കാസർകോട്–പെർള, കുമ്പള–പെർള റൂട്ടുകളിലൂടെയുള്ള സ്വകാര്യ–കെഎസ്ആർടിസി ബസുകൾ മെഡിക്കൽ കോളജ് വഴി സർവീസ് നടത്തുന്നതു പരിഗണനയിൽ.
കാസർകോട്ടുനിന്ന് പെർളയിലേക്കും തിരിച്ചുമായി സർവീസ് നടത്തുന്ന ബസുകൾ പ്രധാനപാതയിൽനിന്ന് 350 മീറ്ററോളം അകലെയുള്ള ഉക്കിനടുക്കയിലെ മെഡിക്കൽ കോളജിലെത്തി സർവീസ് നടത്തണമെന്ന നിർദേശമാണ് ഉയരുന്നത്.
മെഡിക്കൽ കോളജിൽ ക്ലാസ് തുടങ്ങുന്നതോടെ ചെർക്കളയിലെ താൽക്കാലിക ഹോസ്റ്റലുകളിൽനിന്ന് മെഡിക്കൽ വിദ്യാർഥികൾക്കും ജീവനക്കാർ ഉൾപ്പെടെയുള്ളവർക്കും കോളജിൽ എത്താൻ വാഹന സൗകര്യമില്ലാത്ത വിഷയം ചർച്ച ചെയ്യാൻ സ്വകാര്യ ബസുടമകളുടെയും വകുപ്പ് മേധാവികളുടെയും യോഗം ചേർന്നിരുന്നു. ബസുകളുടെ സർവീസ് മെഡിക്കൽ കോളജിലേക്കു കൂടി ദീർഘിപ്പിക്കണമെന്ന നിർദേശമാണ് യോഗത്തിൽ ഉന്നയിച്ചതെന്ന് സ്വകാര്യ ബസ് ഓണേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് കെ.
ഗിരിഷ് പറഞ്ഞു. സ്വകാര്യ ബസുകൾ മാത്രമല്ല, ഇതുവഴിയള്ള കെഎസ്ആർടിസി ബസുകളും മെഡിക്കൽ കോളജ് വഴി സർവീസ് നടത്തണമെന്നാണ് ആവശ്യം.
യോഗത്തിൽ ഉയർന്ന നിർദേശങ്ങളിൽ അന്തിമ തീരുമാനം എടുക്കുക്കേണ്ടതും ബസുകളുടെ സമയക്രമവും റൂട്ടും നിശ്ചയിച്ച് നൽകേണ്ടതും കലക്ടർ ചെയർമാനായ ആർടിഎ ബോർഡാണ്.
കലക്ടർ, ജില്ലാ പൊലീസ് മേധാവി, ഡപ്യൂട്ടി ട്രാൻസ്പോർട് കമ്മിഷണർ, ആർടിഒ എന്നിവരടങ്ങിയ ബോർഡിൽ സ്വകാര്യ ബസുടമകളുടെയും കെഎസ്ആർടിസിയുടെയും പ്രതിനിധികളും പങ്കെടുത്താണ് തീരുമാനമെടുക്കുന്നത്. ആർടിഎ ബോർഡ് യോഗം ചേരുന്ന തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
നിലവിൽ 4 ബസുകൾ മാത്രം
കാസർകോട്ടുനിന്നും കുമ്പളയിൽനിന്നും പെർളയിലേക്ക് 25 ബസുകൾ വീതമാണ് സർവീസ് നടത്തുന്നത്.
ഇതിനു പുറമേ കർണാടകയിലെ പുത്തൂരിലേക്ക് കേരള ട്രാൻസ്പോർട് കോർപറേഷന്റെ 6 ബസുകളും കർണാടക ട്രാൻസ്പോർട് കോർപറേഷന്റെ ഏതാനും ബസുകളും സർവീസുണ്ട്. എന്നാൽ ഇതിൽ നിലവിൽ കുമ്പളയിൽനിന്നും കാസർകോട്ടുനിന്നും 2 എണ്ണം വീതം 4 ബസുകൾ മാത്രമാണ് മെഡിക്കൽ കോളജിലൂടെ പോകുന്നത്. നിലവിൽ രാവിലെ ചെർക്കളയിൽനിന്ന് മെഡിക്കൽ കോളജിലേക്കും വൈകിട്ട് മെഡിക്കൽ കോളജിൽനിന്ന് ചെർക്കളയിലേക്കുമായി 2 ബസുകൾ സർവീസ് നടത്തുന്നുണ്ട്.
മെഡിക്കൽ കോളജ് വിദ്യാർഥികൾക്കുള്ള ഹോസ്റ്റൽ സൗകര്യം താൽക്കാലികമായി ഒരുക്കുന്നത് ചെർക്കളയിലാണ്.
വിദ്യാർഥികൾക്കു പുറമേ ജീവനക്കാർ, മെഡിക്കൽ കോളജിൽ എത്തേണ്ട രോഗികൾ എന്നിവർക്കും യാത്ര നിലവിൽ പ്രയാസമാണ്.
ഈ പ്രശ്നം പരിഹരിക്കാൻ നടപടി വേണമെന്നാണ് ആവശ്യം. മെഡിക്കൽ കോളജ് വഴി സർവീസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അറിയിപ്പൊന്നും നിലവിൽ കിട്ടിയിട്ടില്ലെന്നു കെഎസ്ആർടിസി അധികൃതർ അറിയിച്ചു.
ഇതിനു പുറമേ മുള്ളേരിയ, അഡൂർ, സീതാംഗോളി ഭാഗങ്ങളിൽനിന്ന് ബദിയടുക്കയിലേക്കുള്ള ബസുകളും മെഡിക്കൽ കോളജിലേക്ക് സർവീസ് നടത്തണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.
റെയിൽവേ സ്റ്റേഷനിലേക്കും സർവീസ്?
രോഗികളുടെയും വിദ്യാർഥികളുടെയും ജീവനക്കാരുടെയും ആവശ്യങ്ങൾ പരിഗണിച്ച് മെഡിക്കൽ കോളജിനെ റെയിൽവേ സ്റ്റേഷനുമായും ബന്ധിപ്പിച്ച് ബസ് സർവീസ് ആവശ്യമാണ്. കാസർകോട് നിന്നുള്ള ബസുകൾ റെയിൽവേ സ്റ്റേഷനിലെത്തി മെഡിക്കൽ കോളജിലേക്കുള്ള യാത്രക്കാരെ കയറ്റി സർവീസ് നടത്തണമെങ്കിൽ റെയിൽവേ സ്റ്റേഷൻ ഭാഗത്ത് സർവീസ് നടത്തുന്നതിനുള്ള അനുമതിവേണം.
രാവിലെ എത്തുന്ന ട്രെയിനുകളുടെ സമയത്തിനനുസരിച്ച് ബസുകളുടെ സമയത്തിലും മാറ്റം വേണ്ടിവരും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]