ആലപ്പുഴ∙ ജില്ലയിൽ ഈ വർഷം ഇതുവരെ മുണ്ടിനീര് ബാധിച്ചത് 315 പേർക്ക്. ഈ മാസം മാത്രം 77 പേർക്കു രോഗം സ്ഥിരീകരിച്ചു.
സംസ്ഥാനത്ത് ഈ മാസം 566 പേർക്ക് രോഗം സ്ഥിരീകരിച്ചു. ഈ വർഷം ഇതുവരെ 23579 പേർക്കാണു രോഗബാധ.
കുട്ടികൾക്കിടയിൽ മുണ്ടിനീര് പടരുമ്പോഴും പ്രതിരോധ വാക്സീൻ നൽകാൻ ആരോഗ്യവകുപ്പ് നടപടിയെടുക്കുന്നില്ലെന്ന ആക്ഷേപം ശക്തമാണ്. ഇപ്പോഴത്തെ രോഗബാധ നിയന്ത്രിക്കാൻ വാക്സീൻ കൊണ്ടു സാധിക്കില്ലെങ്കിലും വരുംവർഷങ്ങളിൽ സമാനമായ രീതിയിൽ രോഗം പടർന്നുപിടിക്കുന്നതു തടയാൻ വാക്സീൻ മാത്രമാണു മാർഗമെന്നു ആരോഗ്യവിദഗ്ധർ ഉൾപ്പെടെ ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ വർഷം സംസ്ഥാനത്ത് എഴുപതിനായിരത്തോളം പേർക്ക് മുണ്ടിനീര് ബാധിച്ചിട്ടും വാക്സീൻ വിതരണത്തിനു സർക്കാർ നടപടി സ്വീകരിച്ചിരുന്നില്ല. മുണ്ടിനീരിനുള്ള പ്രതിരോധ വാക്സിൻ (എംഎംആർ വാക്സീൻ) അനുവദിക്കണമെന്നു കേന്ദ്രത്തോടു ആവശ്യപ്പെടുക മാത്രമാണു സർക്കാർ ചെയ്തത്.കേന്ദ്രസഹായത്തിനു കാത്തുനിൽക്കാതെ ആരോഗ്യവകുപ്പ് മുൻകയ്യെടുത്ത് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ വാക്സീൻ വിതരണം ചെയ്യണമെന്നാണ് ആവശ്യം.
2016 വരെ സാമൂഹിക സുരക്ഷാ മിഷന്റെ സഹായധനത്തോടെ സംസ്ഥാന ആരോഗ്യവകുപ്പാണ് എംഎംആർ വാക്സീൻ വിതരണം ചെയ്തത്.
വാക്സീൻ 2016ൽ നിർത്തലാക്കിയതാണ് രോഗം പടരാൻ കാരണമെന്നു സർക്കാർ വിലയിരുത്തിയിരുന്നു. അഞ്ചാം പനി, മുണ്ടിനീര്, റുബെല്ല രോഗങ്ങളെ പ്രതിരോധിക്കാനുള്ള എംഎംആർ ( മംപ്സ്–മീസിൽസ്–റുബെല്ല) വാക്സിൻ അതുവരെ കുട്ടികൾക്ക് ഒന്നര വയസ്സിനകം നൽകിയിരുന്നു. 2016ൽ ഇത് മീസിൽസ്– റുബെല്ല വാക്സീൻ (എംആർ) മാത്രമാക്കി.
വേണ്ടത് രണ്ടു ഡോസ് നൽകിയത് ഒരു ഡോസ്
രോഗനിയന്ത്രണത്തിനുള്ള പ്രതിരോധ കുത്തിവയ്പിന്റെ (എംഎംആർ വാക്സിൻ) ആദ്യ ഡോസ് ഒന്നര വയസ്സിലും രണ്ടാം ഡോസ് 4–6 വയസ്സിനിടയിലുമാണ് നൽകേണ്ടത്.
കേരളത്തിൽ 2016 വരെ വിതരണം ചെയ്തത് ഒന്നാം ഡോസ് മാത്രമാണ്. രണ്ടാം ഡോസ് ഇതുവരെ കേരളത്തിൽ വിതരണം ചെയ്തിട്ടില്ല.
രോഗമുള്ളപ്പോൾ വാക്സീൻ നൽകരുത്
എംഎംആർ വാക്സിൻ സ്വകാര്യ ആശുപത്രികളിൽ ലഭ്യമാണ്. 650 രൂപയാണ് ശരാശരി വില.
എന്നാൽ രോഗബാധ സ്ഥിരീകരിക്കുകയോ രോഗിയുമായി സമ്പർക്കം പുലർത്തുകയോ ചെയ്ത ശേഷം വാക്സീൻ എടുക്കുന്നത് വിപരീതഫലം ഉണ്ടാക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]