ആലപ്പുഴ ∙ പുന്നമടയിൽ ഹൗസ് ബോട്ടിൽ നിന്ന് കാൽവഴുതി കായലിൽ വീണ യുവാവ് മരിച്ചു. കൊല്ലം തൃക്കരുവ കാഞ്ഞവേലി നല്ലൂട്ടിൽ വടക്കതിൽ രാജേഷ് (36) ആണ് മരിച്ചത്.
പുന്നമട സ്റ്റാർട്ടിങ് പോയിന്റിൽ മല്ലൻ ഡോക്കിന് സമീപം നൈറ്റ് സ്റ്റേയ്ക്കായി കെട്ടിയിട്ടിരുന്ന ‘സാന്റാ മരിയ’ എന്ന ഹൗസ് ബോട്ടിൽ നിന്ന് രാത്രി 12.00 മണിയോടെയാണ് ഇയാൾ വെള്ളത്തിൽ വീണത്.
ബോട്ടിലെ ജീവനക്കാർ വെള്ളത്തിൽ നിന്ന് കരയ്ക്ക് എത്തിച്ച് ആലപ്പുഴ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. തമിഴ്നാട്ടിൽ നിന്ന് കായൽ സവാരിയ്ക്കായി സുഹൃത്തുക്കൾക്കൊപ്പം എത്തിയതായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]