ദില്ലി: മുംബൈയിൽ നിന്ന് ദില്ലിയിലേക്കുള്ള ഇൻഡിഗോ വിമാനത്തിന് ബോംബ് ഭീഷണി. ഇന്ന് രാവിലെ എട്ട് മണിയോടെ ദില്ലിയിൽ ഇറങ്ങുന്നതിന് തൊട്ടുമുൻപാണ് 6E 762 വിമാനത്തിൽ ബോംബ് വെച്ചിട്ടുണ്ടെന്ന ഭീഷണി സന്ദേശം ലഭിച്ചത്.
ഇ-മെയിൽ വഴിയായിരുന്നു ഭീഷണി. സന്ദേശം ലഭിച്ചയുടൻ അധികൃതർ വിമാനത്തിലെ ജീവനക്കാരെ വിവരമറിയിച്ചു.
വിമാനം സുരക്ഷിതമായി നിലത്തിറക്കിയ ശേഷം നടത്തിയ പരിശോധനയിൽ സംശയാസ്പദമായി ഒന്നും കണ്ടെത്താനായില്ല. പൈലറ്റും മറ്റ് ജീവനക്കാരും ഉൾപ്പെടെ 200 പേരാണ് വിമാനത്തിലുണ്ടായിരുന്നത്.
വിമാനത്താവളത്തിൻ്റെ പ്രവർത്തനം സാധാരണ നിലയിലാണെന്ന് അധികൃതർ അറിയിച്ചു. ഭീഷണി സന്ദേശത്തിൻ്റെ ഉറവിടം കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായി ദില്ലി പോലീസ് വ്യക്തമാക്കി.
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]