ന്യൂഡൽഹി ∙ വിദേശികൾക്ക്
ൽ ഐടി മേഖലയിൽ ഉൾപ്പെടെ ജോലി ചെയ്യുന്നതിനുള്ള
യുടെ ഫീസ്, വർഷം ഒരു ലക്ഷം ഡോളറാക്കി (ഏകദേശം 88 ലക്ഷം രൂപ) വർധിപ്പിച്ച നടപടിക്രമങ്ങളിൽ കാര്യമായ മാറ്റം വരുമെന്ന സൂചന നൽകി യുഎസ് വാണിജ്യ സെക്രട്ടറി ഹോവാർഡ് ലുട്നിക്. ടെക് കൺസൾട്ടന്റുമാരെ കുറഞ്ഞ ചെലവിൽ യുഎസിൽ പ്രവേശിപ്പിക്കാനും അവരുടെ കുടുംബങ്ങളെ കൊണ്ടുവരാനും അനുവദിക്കുന്ന നിലവിലെ വീസ നടപടിക്രമം തെറ്റാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഇപ്പോഴത്തേതിൽനിന്ന് കാര്യമായ നിരവധി മാറ്റങ്ങൾ 2026 ഫെബ്രുവരിയിൽ ഉണ്ടാകുമെന്നാണ് കരുതുന്നതെന്നു ലുട്നിക് യുഎസ് മാധ്യമത്തോട് പറഞ്ഞു.
ഫെബ്രുവരിയിലാണ് എച്ച്1ബി വീസയുടെ അടുത്ത ഓൺലൈൻ നറുക്കെടുപ്പ്. സെപ്റ്റംബർ 21 മുതൽ അപേക്ഷിച്ച് ഇങ്ങനെ തിരഞ്ഞെടുക്കപ്പെടുന്നവരായിരിക്കും പുതിയ ഫീ ആദ്യം അടയ്ക്കേണ്ടത്.
2025ലെ ലോട്ടറിയുടെ ഭാഗമായിരുന്നവർ ഫീ നൽകേണ്ട. എച്ച്1ബി വീസ ഫീസ് വർധിപ്പിച്ച പ്രഖ്യാപനത്തിൽ ട്രംപ് ഒപ്പുവച്ചപ്പോൾ അദ്ദേഹത്തോടൊപ്പം ലുട്നിക്കും ഉണ്ടായിരുന്നു.
വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് ഏർപ്പെടുത്തിയാൽ ആളുകളുടെ ആധിക്യം ഉണ്ടാകില്ലെന്നും ലുട്നിക്ക് പറഞ്ഞു.
സെപ്റ്റംബർ 20നാണ് ട്രംപ് വീസ ഫീസ് കൂട്ടിയ വിജ്ഞാപനത്തിൽ ഒപ്പിട്ടത്. പുതിയ വീസ അപേക്ഷകൾക്കാണ് ഇതു ബാധകമാകുക.
നിലവിലെ വീസ പുതുക്കുമ്പോൾ വർധനയുണ്ടാകില്ല. നിലവിൽ രണ്ടര മുതൽ 5 ലക്ഷം രൂപയായിരുന്ന ഫീയാണു കുത്തനെ ഉയർത്തിയത്.
യുഎസിൽ നിലവിലുള്ള എച്ച്1ബി വീസക്കാരിൽ 71% ഇന്ത്യക്കാരാണ്. കേരളത്തിൽ നിന്നുൾപ്പെടെയുള്ളവർക്ക് ഏറെ തിരിച്ചടിയാണു തീരുമാനം.
യുഎസിൽ ഉയർന്ന വൈദഗ്ധ്യം ആവശ്യമായ തൊഴിൽ മേഖലകളിൽ ജോലി ചെയ്യാൻ ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽനിന്നുള്ളവർ പ്രധാനമായും ആശ്രയിക്കുന്നത് എച്ച്1ബി വീസയാണ്. കുടിയേറ്റം തടയുന്നതിനാണ് ഫീ കൂട്ടുന്നതെന്ന് ഉത്തരവിൽ ഒപ്പിട്ട് ട്രംപ് പറഞ്ഞു.
കമ്പനികളാണ് ഫീ നൽകേണ്ടത്.
Disclaimer : വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @jakeshieldsajj എന്ന എക്സ് അകൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]