മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ഗ്ലോബൽ മാർക്കറ്റിങ് ഹെഡ് കിരൺ ജെയിംസിന് മുംബൈയിലെ ഐടിസി മറാഠയിൽ വെച്ച് നടന്ന ബാർക്ക് ഏഷ്യ 2025 ന്റെ മാർക്കറ്റിംഗ് മെയ്സ്റ്റർ അവാർഡ് ലഭിച്ചു. ബ്രാൻഡ് ഇക്വിറ്റി രൂപപ്പെടുത്തുന്നതിലും ഇന്ത്യയിലുടനീളമുള്ള ഉപഭോക്താക്കളെ ആകർഷിക്കുന്ന നൂതന ക്യാമ്പെയ്നുകൾ നയിക്കുന്നതിലും അദ്ദേഹം നൽകിയ മികച്ച സംഭാവനകൾക്കുള്ള അംഗീകാരമാണിത്.
“സ്മോൾ ഗോൾഡ് ലോൺ ഫോർ യുവർ സ്മോൾ നീഡ്സ്” എന്ന ക്യാമ്പെയ്നും ബഹുഭാഷാ ബ്രാൻഡ് ഫിലിമുകൾ ഉൾപ്പെടെയുള്ള കമ്പനിയുടെ മാർക്കറ്റിഗ് ത്രന്തങ്ങളും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ മികച്ച സ്വാധീനം നേടി. സ്വർണ്ണ വായ്പയിൽ മാന്യതയും ലഭ്യതയും പ്രോത്സാഹിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്ത ക്യാമ്പെയ്നുകൾ ഗ്രാമ്രപദേശങ്ങളിലെയും ചെറു പട്ടണങ്ങളിലെയും ദശലക്ഷക്കണക്കിന് കുടുംബങ്ങളുമായുള്ള മുത്തൂറ്റ് മിനി ബ്രാൻഡിന്റെ ബന്ധം ശക്തിപ്പെടുത്തി.
“പ്രസ്റ്റിജിയസ് റൈസിങ് ബ്രാൻഡ് ഓഫ് ഇന്ത്യ 2025 പുരസ്ക്കാരം ഇന്നത്തെ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങളിൽ സ്വർണ്ണപ്പണയത്തിനുള്ള വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെയാണ് കാണിക്കുന്നത്. സാമ്പത്തിക സേവനങ്ങൾ എല്ലാവർക്കും ലഭ്യമാകുകയും മികച്ച രീതിയിൽ ഉള്ളതായിരിക്കണമെന്നും തങ്ങൾ എപ്പോഴും വിശ്വസിക്കുന്നു.
ലക്ഷക്കണക്കിനുള്ള ഇന്ത്യക്കാർക്ക് പ്രത്യേകിച്ച് ഗ്രാമീണ, അർദ്ധ നഗര മേഖലകളിലുള്ളവർക്ക് അവരുടെ ആഗ്രഹങ്ങൾക്കും വളർച്ചയ്ക്കും പിന്തുണയ്ക്കുന്ന സമയബന്ധിതമായ വായ്പകൾ ലഭ്യമാക്കാനുള്ള തങ്ങളുടെ പ്രതിബദ്ധതയുടെ അടയാളമാണ് ഈ പുരസ്കാരം. ” – മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് മാനേജിംഗ് ഡയറകൂർ മാത്യു മുത്തൂറ്റ് പറഞ്ഞു.
വേഗത്തിൽ മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യത്തിൽ വിശ്വസ്തയും സുതാര്യതയുമാണ് ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനങ്ങളെ വേറിട്ടുനിർത്തുന്നത്. ഈ അംഗീകാരം ഉത്തരവാദിത്തത്തോടെയുള്ള വായ്പാ വിതരണത്തിലും, സുസ്ഥിരമായ വികസനത്തിലും ഊന്നൽ നൽകുന്ന ഉപഭോക്തൃക്രേന്ദിത സ്ഥാപനം എന്നനിലയിൽ മൂത്തൂറ്റ് മിനിയുടെ സ്ഥാനം ശക്കിപ്പെടുത്തുന്നു.
വളർച്ച, ഭരണനിർവഹണം, സാമൂഹിക സ്വാധീനം എന്നിവ സംയോജിപ്പിക്കുന്ന രീതികളിലൂടെ സ്വർണ്ണപ്പണയ വ്യവസായ മേഖലയെ മൂന്നോട്ടുകൊണ്ടുപോകുന്നത് ബഹുമതിയും ഉത്തരവാദിത്തവൂമായി കാണുന്നുവെന്ന് മുത്തൂറ്റ് മിനി ഫിനാൻസിയേഴ്സ് ലിമിറ്റഡ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ പി.ഇ. മത്തായി പറഞ്ഞു.
ബിസിനസ്സിനുപരിയായി മൂത്തൂറ്റ് മിനി ഹിനാൻസിയേഴ്സ് സാമൂഹിക വികസനത്തിലും തുടർച്ചയായി നിക്ഷേപം നടത്തുന്നുണ്ട്. സ്കൂൾ കിറ്റുകളും കുടകളും ബാഗുകളും 25,000-ത്തിലധികം വരുന്ന പിന്നോക്കം നിൽക്കുന്ന കുട്ടികൾക്ക് വിതരണം ചെയ്തു.
കർഷകർക്ക് വളങ്ങളും പാൽപ്പാഠരതങ്ങളും നൽകി. സ്ത്രീകളെ സ്വയംപര്യാപ്തരാക്കാനായി തയ്യൽ മെഷീനുകളും സൈക്കിളുകളും നൽകി.
അങ്ങനെ നിരവധി സിഎസ് ആർ പ്രവർത്തനങ്ങൾ ആയിരക്കണക്കിന് ആളുകളുടെ ജീവിതത്തിൽ സ്വാധീനം ചെലുത്തിയിട്ടുണ്ട്. മൂത്തൂറ്റ് മിനി മൊബൈൽ ആപ്പ് സേവനങ്ങൾ, ഓൺലൈൻ സ്വർണ്ണ വായ്പ തിരിച്ചടവ്, ഇൻസ്റ്റന്റ് വായ്പ വിതരണം തുടങ്ങിയ ഡിജിറ്റൽ പദ്ധതികളിലൂടെ ഉപഭോക്തൃ അനുഭവം മെച്ചപ്പെടുത്തി.
2025 ജൂൺ 30-ലെ കണക്കനുസരിച്ച് 10 സംസ്ഥാനങ്ങളിലും 2 ക്രേന്ദഭരണ പ്രദേശങ്ങളിലുമായി 970ലധികം ശാഖകളുണ്ട്. 5.500-ൽ അധികം ജീവനക്കാരുമായി കമ്പനി 30 ലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് സേവനം നൽകുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]