സ്വർണം സാധാരണക്കാർക്ക് കിട്ടാക്കനിയാകുമോ? ഇന്ന് ഒറ്റദിവസം പവന് 1,040 രൂപ ഉയർന്ന വില, ചരിത്രത്തിലാദ്യമായി 86,000 രൂപയും ഭേദിച്ച് മുന്നേറി. 86,760 രൂപയിലാണ് ഇന്ന് വ്യാപാരം.
130 രൂപയുടെ ഒറ്റക്കുതിപ്പുമായി ഗ്രാം വില 10,845 രൂപയിലുമെത്തി. ഇന്ന് സ്വർണം വാങ്ങിയാൽ 3% ജിഎസ്ടിയും 53.10 രൂപ ഹോൾമാർക്ക് ചാർജും മിനിമം 5% പണിക്കൂലിയും കൂട്ടിയാൽതന്നെ, ഒരു ഗ്രാം ആഭരണത്തിന് 11,735 രൂപയാകും.
ഒരു പവൻ ആഭരണം വാങ്ങാൻ 93,885 രൂപയും. ഇനി പണിക്കൂലി 10 ശതമാനമാണെങ്കിൽ ഒരു ഗ്രാമിന്റെ വാങ്ങൽവില 12,300 രൂപയ്ക്കടുത്താണ്.
ഒരു പവന് 98,355 രൂപയും.
ഇന്നലെയും ഇന്നുമായി മാത്രം ഗ്രാമിന് കേരളത്തിൽ 260 രൂപ കൂടി; പവന് 2,080 രൂപയും. സ്വർണക്കുതിപ്പിന്റെ ആവേശം കത്തിനിന്ന മാസവുമാണ് സെപ്റ്റംബർ.
77,640 രൂപയായിരുന്നു ഈ മാസം ഒന്നിന് പവൻവില. ഈയൊരു ഒറ്റമാസംകൊണ്ട് പവൻ കുതിച്ചുകയറിയത് 9,120 രൂപ; ഗ്രാമിന് 260 രൂപയും വർധിച്ചു.
കലിയടങ്ങാതെ പൊന്ന്
രാജ്യാന്തര വില കുതിച്ചുപായുന്നതിന്റെ ആവേശമാണ് കേരളത്തിലും അലയടിക്കുന്നത്.
ഔൺസിന് 38.75 ഡോളർ ഉയർന്ന് 3,865.53 ഡോളറിലാണ് ഇപ്പോൾ വ്യാപാരം. ഒരുവേള സർവകാല ഉയരമായ 3,866.44 ഡോളറിലുമെത്തി.
ഇനിയും കൂടുന്നതിന്റെ ട്രെൻഡാണ് കാണുന്നതെന്നത് ആശങ്കയും കൂട്ടുന്നു.
അമേരിക്കയിൽ
. ഗോൾഡ് ഇടിഎഫ് പോലുള്ള നിക്ഷേപങ്ങൾക്ക് യുഎസിലും ആഗോളതലത്തിലും ഡിമാൻഡ് കുതിച്ചുകയറുന്നു.
പുറമേ, ഇന്ത്യയും ചൈനയും പോലുള്ള രാജ്യങ്ങൾ കരുതൽ ശേഖരത്തിലേക്ക് സ്വർണം വാങ്ങിനിറയ്ക്കുന്നതും ഇന്ത്യയിലെ ഉത്സവകാല ഡിമാൻഡും സ്വർണത്തിന് ആവേശമാകുകയാണ്.
ഇനി എന്നു കുറയും വില?
സ്വർണവില ഇനി കുറയില്ലേ? ഇങ്ങനെ കൂടിക്കൊണ്ടേയിരിക്കുമോ? ആഭരണപ്രിയർക്കിടയിൽ ആശങ്ക കനക്കുകയാണ്. രാജ്യാന്തരവില കുത്തനെ കൂടുന്നത് വലിയ ലാഭമെടുപ്പിന് വഴിതുറന്നേക്കാം.
അങ്ങനെയെങ്കിൽ വില താഴും; കേരളത്തിലും നേരിയതോതിൽ വില കുറയാം. എന്നാൽ, യുഎസിൽ പലിശനിരക്ക് കുറയാനുള്ള സാധ്യത ശക്തമായതിനാലും ഡോളർ എതിരാളിക്കറൻസികൾക്കെതിരെ (യൂറോ, യെൻ, പൗണ്ട് തുടങ്ങിയവ) ദുർബലമാകുന്നതും സ്വർണത്തിനാണ് അനുകൂലം.
രാജ്യാന്തരവില വൈകാതെ 3,900 ഡോളർ ഭേദിക്കുമെന്ന നിരീക്ഷണങ്ങൾ ശക്തം.
അങ്ങനെയെങ്കിൽ കേരളത്തിൽ ഇനിയും വില മുന്നേറാം. അതേസമയം, ലാഭമെടുപ്പ് ഉണ്ടാകുമെന്നും വില താഴുമെന്നുമാണ് വിപണിയുടെ പ്രതീക്ഷകൾ.
∙ ഇന്ന് ഇന്ത്യൻ രൂപ ഡോളറിനെതിരെ 6 പൈസ മെച്ചപ്പെട്ട് 88.69ൽ ആണ് വ്യാപാരം തുടങ്ങിയത്.
അല്ലായിരുന്നെങ്കിൽ കേരളത്തിൽ ഇന്നു സ്വർണവില ഇതിലും കൂടുമായിരുന്നു.
കുതിക്കുന്നു, ‘കുട്ടിക്കാരറ്റുകളും’ വെള്ളിയും
22 കാരറ്റ് മാത്രമല്ല, കുഞ്ഞൻ കാരറ്റ് സ്വർണവിലകളും റെക്കോർഡ് തകർത്ത് മുന്നേറ്റത്തിലാണ്. കേരളത്തിൽ ഇന്നു ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണവില ഗ്രാമിന് 110 രൂപ വർധിച്ച് 8,895 രൂപയെന്ന സർവകാല ഉയരത്തിലെത്തി.
വെള്ളിവില ഗ്രാമിന് ഒരു രൂപ ഉയർന്ന് 157 രൂപയും; ഇതും റെക്കോർഡാണ്.
∙ സംസ്ഥാനത്ത് ചില ജ്വല്ലറികളിൽ 18 കാരറ്റ് സ്വർണത്തിന് വില ഗ്രാമിന് 115 രൂപ ഉയർന്ന് 8,925 രൂപയാണ്. വെള്ളിക്ക് 3 രൂപ ഉയർന്ന് ഗ്രാമിന് 153 രൂപയും.
പണയംവയ്ക്കാൻ നെട്ടോട്ടം
സ്വർണവില കുതിച്ചുകയറിയതോടെ പണയംവച്ച് ലോൺ നേടുന്നവരുടെ എണ്ണം കൂടി.
ഈ വർഷം ജൂലൈ 25 വരെയുള്ള കണക്കുപ്രകാരം മാത്രം സ്വർണപ്പണയ വായ്പാ വിതരണത്തിലെ വളർച്ച 122 ശതമാനമാണ്. മുൻവർഷത്തെ സമാനകാലയളവിലെ 1.32 ലക്ഷം കോടി രൂപയിൽ നിന്ന് 2.94 ലക്ഷം കോടി രൂപയെന്ന റെക്കോർഡിലേക്കാണ് വളർച്ച.
സെപ്റ്റംബർ വരെയുള്ള കണക്കെടുത്താൽ വളർച്ചനിരക്ക് ഇതിലും കൂടുതലായിരിക്കും.
∙ പണയംവച്ചാൽ കൂടുതൽ തുക നേടാകുമെന്നതാണ് ഇപ്പോഴത്തെ നേട്ടം.
∙ കൈവശമുള്ള സ്വർണത്തിൽ ചെറിയൊരളവ് വിറ്റ് പണമാക്കാൻ ശ്രമിക്കുന്നവരുമുണ്ടെന്ന് സ്വർണ വ്യാപാരികൾ പറയുന്നു.
∙ എങ്കിലും, പഴയ സ്വർണം എക്സ്ചേഞ്ച് ചെയ്ത്, പുതിയ ഡിസൈനിലുള്ള ആഭരണങ്ങൾ വാങ്ങാനെത്തുന്നവരാണ് ഏറെ. നിലവിൽ ജ്വല്ലറികളിലെ ഒരുദിവസത്തെ കച്ചവടത്തിൽ പാതിയിലേറെയും എക്സ്ചേഞ്ച് ആണെന്നും വ്യാപാരികൾ പറയുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
(Disclaimer: ഈ ലേഖനം ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട്/ക്രിപ്റ്റോകറൻസി മുതലായവ വാങ്ങാനോ വില്ക്കാനോ ഉള്ള നിര്ദേശമോ ഉപദേശമോ അല്ല.
ഓഹരി/കടപ്പത്രം/മ്യൂച്വൽഫണ്ട് മുതലായ നിക്ഷേപങ്ങൾ വിപണിയിലെ റിസ്കുകൾക്ക് വിധേയമാണ്. നിക്ഷേപം നടത്തുന്നതിന് മുമ്പ് നിങ്ങള് സ്വയം പഠനങ്ങൾ നടത്തുകയോ ഒരു വിദഗ്ധന്റെ ഉപദേശം തേടുകയോ ചെയ്യുക) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]