കലാലയം സാംസ്കാരിക വേദി ഗ്ലോബൽ തലത്തിൽ 15 രാജ്യങ്ങളിലായി സംഘടിപ്പിക്കുന്ന 13-മത് എഡിഷൻ പ്രവാസി സാഹിത്യോത്സവിനുള്ള രജിസ്ട്രേഷൻ ആരംഭിച്ചു. ബഡ്സ്, കിഡ്സ്, പ്രൈമറി, ജൂനിയർ, സെക്കന്ററി, സീനിയർ വിഭാഗങ്ങളിലായി 87 ഇനങ്ങളിലാണ് മത്സരങ്ങൾ നടക്കുക. പ്രീ-KG മുതൽ 30 വയസ് വരെയുള്ള മലയാളം സംസാരിക്കുന്ന ആർക്കും മത്സരങ്ങളിൽ പങ്കെടുക്കാം.
മുൻവർഷങ്ങളിൽ നിന്നും വിഭിന്നമായി സ്കൂളുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും പ്രവാസി സാഹിത്യോത്സവിൽ പങ്കെടുക്കാൻ അവസരമുണ്ട്. അഞ്ചാം ക്ലാസ്സ് മുതൽ പ്ലസ്ടു വരെയുള്ള ഇന്ത്യക്കാരായ വിദ്യാർത്ഥികൾക്കാണ് ക്യാമ്പസ് വിഭാഗത്തിൽ മത്സരിക്കാനുള്ള അവസരം.
യൂനിറ്റ്, സെക്ടർ, സോൺ, നാഷനൽ എന്നീ 4 ഘട്ടങ്ങളിലായാണ് മത്സരങ്ങൾ അരങ്ങേറുക. ക്യാമ്പസ് തലത്തിൽ രജിസ്റ്റർ ചെയ്യുന്ന മത്സരാർത്ഥികൾക്ക് സോണിലും തുടർന്ന് നാഷനൽ തലത്തിലും മത്സരിക്കാൻ അവസരമുണ്ടാകും.
സൗദി ഈസ്റ്റിന്റെ വിവിധ പ്രദേശങ്ങളിലുള്ള 9 സോണുകളിൽ നിന്നും ക്യാമ്പസുകളിൽ നിന്നുമായി രണ്ടായിരത്തോളം മത്സരാർത്ഥികൾ പങ്കെടുക്കുന്ന സാഹിത്യോത്സവിന്റെ നാഷനൽ ഗ്രാൻഡ് ഫിനാലെ ഒക്ടോബർ 27 ന് നടക്കും. register.rscsaudieast.com എന്ന ലിങ്കിൽ മത്സരാർത്ഥികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാവുന്നതാണ്.
Story Highlights: Registration started Pravasi Sahitya Festival 2023
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]