ഫറോക്ക്∙ പതിറ്റാണ്ടുകൾ പഴക്കമുള്ള ഫറോക്ക് പഴയ പാലത്തിന്റെ ബലപരിശോധന നടത്തിയില്ലെന്നു പൊതുമരാമത്ത് ബ്രിജസ് വിഭാഗത്തിൽനിന്നു ലഭിച്ച വിവരാവകാശ രേഖയിലെ മറുപടി. 1883ൽ ബ്രിട്ടിഷുകാർ നിർമിച്ച ഇരുമ്പ് പാലം ബലപരിശോധന നടത്തിയതിന്റെ രേഖകൾ ലഭ്യമല്ലെന്നാണ് നേർക്കാഴ്ച അസോസിയേഷൻ ഡയറക്ടർ പി.ബി.സതീഷ് സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്ക് മറുപടി നൽകിയിരിക്കുന്നത്. പാലം അവസാനമായി ബലപരിശോധന നടത്തിയതിന്റെ തീയതിയും റിപ്പോർട്ടിന്റെ പകർപ്പും ആവശ്യപ്പെട്ടാണ് വിവരാവകാശ അപേക്ഷ നൽകിയത്.
ഇതിനു നൽകിയ മറുപടിയിലാണ് പരിശോധന നടത്തിയില്ലെന്നു അധികൃതർ അറിയിച്ചത്. ബല പരിശോധന ആവശ്യമായി വരുന്ന സാഹചര്യത്തിൽ പൊതുമരാമത്ത് ഡിസൈൻ വിഭാഗം, കേരള ഹൈവേ റിസർച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ വിദഗ്ധ പരിശോധനയ്ക്ക് ശേഷം അവരുടെ നിർദേശം പ്രകാരം ആവശ്യമെങ്കിൽ മാത്രമാണ് ബല പരിശോധന നടത്താറുള്ളതെന്നാണു വിവരാവകാശ അപേക്ഷയ്ക്ക് നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നത്.
142 വർഷം കാലപ്പഴക്കമുള്ള പഴയപാലത്തിന്റെ അടിഭാഗത്ത് ഗർഡറുകൾ തുരുമ്പെടുത്ത് ദ്രവിച്ചതിനാൽ വിദഗ്ധരെ കൊണ്ട് ബലപരിശോധന നടത്തി ജനങ്ങളുടെ ആശങ്ക അകറ്റാനും പുതിയ പാലം നിർമാണത്തിന് അടിയന്തര നടപടികൾ സ്വീകരിക്കാനും ആവശ്യപ്പെട്ട് നേർക്കാഴ്ച അസോസിയേഷൻ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർമാൻ കൂടിയായ കലക്ടർക്ക് പരാതി നൽകി. …
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]