ഹൈഫ ∙ ഒന്നാം ലോകയുദ്ധകാലത്ത്, 1918ൽ ഒട്ടോമൻ ഭരണത്തിൽനിന്ന് ഹൈഫ നഗരം മോചിപ്പിച്ച ഇന്ത്യൻ പട്ടാളത്തിന്
ശ്രദ്ധാഞ്ജലി. നേരത്തേ കരുതിയിരുന്നതുപോലെ ബ്രിട്ടിഷ് പട്ടാളമല്ല, അവർക്കു കീഴിലെ ഇന്ത്യൻ കുതിരപ്പട്ടാളമാണ് ഹൈഫ മോചിപ്പിച്ചതെന്നും ഇക്കാര്യം ഉൾപ്പെടുത്തി ഹൈഫയിലെ സ്കൂൾ പാഠപുസ്തകങ്ങൾ പരിഷ്കരിച്ചുവരികയാണെന്നും മേയർ യോന യഹാവ് പറഞ്ഞു.
ഹൈഫയിലെ ഇന്ത്യൻ സൈനികരുടെ സെമിത്തേരിയിൽ നടന്ന അനുസ്മരണത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യൻ അംബാസഡർ ജെ.പി.സിങ്ങും ചടങ്ങിൽ പങ്കെടുത്തു. 2009ൽ ആണ് ഇവിടെ ആദ്യ അനുസ്മരണച്ചടങ്ങ് നടന്നത്.
സെപ്റ്റംബർ 23 ‘ഹൈഫ ദിനമാ’യി ഇന്ത്യൻ സൈന്യം ആചരിക്കാറുണ്ട്. ഇന്ത്യൻ കുതിരപ്പടയുടെ മൈസൂർ, ഹൈദരാബാദ്, ജോധ്പുർ റജിമന്റുകളിൽനിന്നുള്ളവരാണ് കുന്തവും വാളുമുപയോഗിച്ച് മൗണ്ട് കാർമലിൽനിന്ന് ഒട്ടോമൻ സൈന്യത്തെ തുരത്തി നഗരത്തെ സ്വതന്ത്രമാക്കിയത്.
VIDEO | The Israeli city of Haifa on Monday paid tributes to fallen Indian soldiers, with the Mayor noting that the city’s school history books are being changed to correct that it was Indian troops and not the British who liberated the city from Ottoman rule.
“I was born in…
Disclaimer: വാർത്തയുടെ കൂടെയുള്ള ചിത്രം ചിത്രം @PTI_News എന്ന എക്സ് അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]