നോർത്ത് കരോലീന∙ അമേരിക്കൻ എയർലൈൻസിന്റെ ലാൻഡിങ് ഗിയറിൽ
കണ്ടെത്തി. യുറോപ്പിൽ നിന്ന് നോർത്ത് കരോലീനയിലെ ഷാർലറ്റ് ഡഗ്ലസ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ വിമാനത്തിന്റെ ലാൻഡിങ് ഗിയറിലാണ് മൃതദേഹം കണ്ടെത്തിയത്.
വിമാനത്തിൽ അറ്റകുറ്റപണികൾ നടത്തുന്നതിനിടയിലാണ് മൃതദേഹം കണ്ടെത്തിയത്.
ഞായറാഴ്ച രാവിലെ ഒമ്പതുമണിയോടെയാണ് സംഭവം. യുറോപ്പിൽ നിന്ന് എത്തിയ ബോയിങ് 777–200 ഇആർ എന്ന വിമാനത്തിൽ അറ്റകുറ്റപണികൾക്കായി ഹാങറിലേക്ക് മാറ്റി.
തുടർന്ന് അറ്റകുറ്റപണിക്കൾക്കിടയിലാണ് ലാൻഡിങ് ഗിയറിൽ മൃതദേഹം ശ്രദ്ധയിൽപ്പെട്ടത്. ഷാര്‍ലറ്റ് – മെക്ക്ലൻബർഗ് പൊലീസ് അന്വേഷണം ആരംഭിച്ചു.
ഇയാൾ എപ്പോൾ, എങ്ങനെ വിമാനത്തിൽ കയറിയെന്നും, ലാൻഡിങ് ഗിയറിൽ എങ്ങനെ എത്തിപ്പെട്ടുയെന്നും പൊലീസ് അന്വേഷിച്ചു വരികയാണ്.
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]